Tech
Elon Musk Twitter new CEO
Tech

'അവള്‍ ആറാഴ്ചക്കകം ചുമതലയേല്‍ക്കും'; ട്വിറ്റർ മേധാവി സ്ഥാനം രാജിവെക്കുന്നതായി ഇലോൺ മസ്‌ക്

Web Desk
|
12 May 2023 2:13 AM GMT

ഈ ജോലി ഏറ്റെടുക്കാൻ മാത്രം 'വിഡ്ഢിയായ' ഒരാളെ കണ്ടെത്തിയാലുടൻ സി.ഇ.ഒ സ്ഥാനം രാജിവെക്കുമെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു

ട്വിറ്റർ മേധാവി സ്ഥാനം രാജിവെക്കുന്നതായി ഇലോൺ മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിനായി പുതിയ സി.ഇ.ഒയെ കണ്ടെത്തിയെന്നും മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ റോളിലേക്ക് താൻ മാറുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ആറ് ആഴ്ചക്കുള്ളിൽ 'അവൾ' സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കുമെന്നും മസ്‌ക് അറിയിച്ചു. എന്നാൽ ആരാണ് പുതിയ സി.ഇ.ഒ എന്നത് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

എൻ.ബി.സി യൂണിവേഴ്‌സൽ എക്‌സിക്യൂട്ടീവ് ലിൻഡ യാക്കാരിനോ ആയിരിക്കും പുതിയ ട്വിറ്റർ സി.ഇ.ഒ എന്ന ചർച്ചകളും സജീവമാണ്. ലിൻഡ യാക്കാരിനേയാണ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എൻബിസി യൂണിവേഴ്സൽ മീഡിയയിലെ ഗ്ലോബൽ അഡ്വർടൈസിംഗ്, പാർട്ണർഷിപ്പുകളുടെ ചെയർപേഴ്‌സണാണ് യാക്കാരിനോ.എന്നാൽ ഇക്കാര്യംഎൻ.ബി.സി യൂണിവേഴ്‌സൽ സ്ഥിരീകരിച്ചിട്ടില്ല.

യാഹൂ മുൻ സിഇഒ മരിസ മേയർ, യൂട്യൂബ് മുൻ സിഇഒ സൂസൻ വോജ്‌സിക്കി, മസ്‌കിന്റെ ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്‌സിക്യൂട്ടീവായ ശിവോൺ സിലിസ് എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

മസ്‌കിന്റെ മറ്റ് കമ്പനികളിലെ പ്രമുഖ വനിതാ എക്സിക്യൂട്ടീവുകളായ, സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്നേ ഷോട്ട്വെൽ, ടെസ്ല ഇൻക് ചെയർ റോബിൻ ഡെൻഹോം എന്നിവരും സി.ഇ.ഒ ആയേക്കാമെന്ന് ആകാമെന്ന് സിഐ റൂസ്വെൽറ്റിലെ സീനിയർ പോർട്ട്‌ഫോളിയോ മാനേജർ ജേസൺ ബെനോവിറ്റ്‌സ് പറഞ്ഞയുന്നു.

ഡിസംബറിൽ നടത്തിയ ട്വിറ്റർ പോളിൽ 57.5% ഉപയോക്താക്കളും മസ്‌ക് സിഇഒ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം രാജിവെക്കുമെന്നും അതിന് ശേഷം സോഫ്റ്റ് വെയർ,സെർവർ സംഘങ്ങളെ നയിക്കുമെന്നും മസ്‌ക് അന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. സി.ഇ.ഒ ആയി ചുമതല ഏറ്റശേഷം നടത്തിയ പരിഷ്‌കാരങ്ങളും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലും നേരത്തെ വൻ വിവാദമായിരുന്നു.


Similar Posts