ഫേസ്‍ബുക്കിന് നിയമനടപടിയുമായി മുന്നോട്ട് പോകാം; പെഗാസസിന്റെ ഹരജി തള്ളി അമേരിക്കൻ കോടതി
|ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തങ്ങളുടെ സെർവറുകളിൽ പ്രവേശിക്കുകയും പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമടക്കം 1500 ഓളം പേരുടെ വാട്സ്ആപ്പ് ചാറ്റുകൾ നിരീക്ഷിക്കുകയും ചെയ്ത ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ പെഗാസസിന്റെ നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഫേസ്‍ബുക്കിന് അനുമതി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ അപ്പീൽ കോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിയമനടപടിക്കെതിരായ എൻ.എസ്.ഒ ഗ്രൂപ്പിന്റെ ഹരജി തള്ളിയത്.
BREAKING: 9th Circuit Court of Appeals just denied NSO's efforts to dismiss @WhatsApp's lawsuit.
— John Scott-Railton (@jsrailton) November 8, 2021
Rejected spyware company's claims to foreign sovereign immunity.
This lawsuit going forwards is a massive blow to NSO.
THREAD pic.twitter.com/5JJoHVpCWj
തങ്ങളുടെ അനുവാദമില്ലാതെ ഉപയോക്താക്കളുടെ വാട്സ്ആപ് സെർവറുകളിൽ പ്രവേശിക്കുകയും പെഗാസസ് മാൽവെയർ സ്ഥാപിക്കുകയും ചെയ്തതിനെതിരെ ഫേസ്‌ബുക്ക് 2019 ഒക്ടോബറിലാണ് നിയമനടപടി ആരംഭിച്ചത്.
വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ലഭിക്കുന്നത് പോലുള്ള പരിരക്ഷ തങ്ങൾക്കും ലഭിക്കണമെന്ന എൻ.എസ്.ഒ യുടെ ഹരജി തള്ളിയ കഴിഞ്ഞ വർഷം ജൂലൈയിലെ വിചാരണ കോടതി ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് കമ്പനി അപ്പീൽ കോടതിയിൽ ഹരജി നൽകിയത്. തങ്ങളുടെ പെഗാസസ് സോഫ്റ്റ്‌വെയർ നിയമപാലന-രഹസ്യാന്വേഷണ ഏജൻസികളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് അവർ വാദിച്ചു.
തങ്ങൾ തങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുമെന്നും തങ്ങളുടെ സാങ്കേതികവിദ്യ ജനങ്ങൾക്ക് കുറ്റകൃത്യങ്ങളിൽ നിന്നും ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും വിധിയോട് പ്രതികരിച്ചു കൊണ്ട് എൻ.എസ്.ഒ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എൻ.എസ്.ഒയെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് കോടതിവിധിയെന്ന വാട്സ്ആപ്പ് വക്താവും പറഞ്ഞു.