ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ നിർമാണത്തിലെന്ന് മെറ്റ
|ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വേഗതയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യൂട്ടർ തങ്ങൾ നിർമ്മിക്കുകയാണെന്ന് ഫേസ്‌ബുക്കിന്റെ മാതൃ കമ്പനി മെറ്റ. മെറ്റാവേഴ്സ് എന്ന തങ്ങളുടെ സ്വപ്ന പദ്ധതിക്ക് അടിത്തറ പാകാൻ പുതിയ സൂപ്പർ കംപ്യൂട്ടറിനാകുമെന്ന് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ വർഷം പകുതിയോടെ നിർമാണം പൂർത്തിയാകുന്ന സൂപ്പർ കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും വേഗതയുള്ളതാകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഫേസ്ബുക് പറഞ്ഞു.
സാധാരണ കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയാത്ത അതിസങ്കീർണമായ കണക്ക് കൂട്ടലുകൾക്ക് ഉപയോഗിക്കുന്ന അതിവേഗതയുള്ളതും ശക്തവുമായ മെഷിനുകളാണ് സൂപ്പർ കമ്പ്യൂട്ടറുകൾ. എവിടെയാണ് സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കുന്നതെന്നോ നിർമാണ ചെലവ് എത്രയെന്നോ തുടങ്ങിയ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Summary : Facebook parent Meta says its building world's fastest supercomputer