Tech
facebook, youtube

facebook, youtube

Tech

ലോകത്തേറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത് എഫ്.ബി; യൂട്യൂബ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ്

Web Desk
|
8 Feb 2023 6:01 AM GMT

ആഗോള തലത്തിൽ കുട്ടികൾ കൂടുതൽ ഉപയോഗിച്ച സമൂഹമാധ്യമ ആപ്പ് ടിക്‌ടോകാണ്

ലോകത്തേറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഫേസ്ബുക്കാണെന്നും യൂട്യൂബാണ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പെന്നും സാമൂഹ മാധ്യമ കൺസൾട്ടൻറും ഇൻറസ്ട്രി അനലിസ്റ്റുമായ മാറ്റ് നവാരരാ. ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്. ലോകത്തേറ്റവും പേർ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിൽ യൂട്യൂബ് രണ്ടും വാട്‌സ്ആപ്പ് മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ ചാർട്ടിൽ പറഞ്ഞു.

2958 മില്യൺ പേർ എഫ്.ബി ഉപയോഗിക്കുമ്പോൾ 2514 മില്യൺ ജനങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ് -2000 മില്യൺ, ഇൻസ്റ്റഗ്രാം-2000 മില്യൺ, വീ ചാറ്റ്-1309 മില്യൺ, ടിക്‌ടോക്-1051 മില്യൺ, എഫ്.ബി മെസഞ്ചർ -931 മില്യൺ, ഡോയിൻ-715, ടെലഗ്രാം -700 മില്യൺ, സ്‌നാപ്പ് ചാറ്റ്-635 മില്യൺ, കുയിഷൗ -626 മില്യൺ, സിനാ വെയ്‌ബോ-584 മില്യൺ, ക്യൂക്യൂ-574 മില്യൺ, ട്വിറ്റർ -556 മില്യൺ, പിൻടെറെസ്റ്റ്-445 മില്യൺ എന്നിങ്ങനെയാണ് ഇതര ആപ്പുകളുടെ ഉപയോഗമെന്നും അദ്ദേഹം പുറത്തുവിട്ട ചാർട്ടിൽ പറഞ്ഞു.

കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വർഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ആഗോള തലത്തിൽ 2020, 21, 22 കാലയളവിൽ യൂട്യൂബാണ് ഒന്നാം സ്ഥാനത്തുള്ളത്. 67, 60, 63 എന്നീ ശതമാനം കുട്ടികളാണ് വീഡിയോ കാണാൻ വിവിധ വർഷങ്ങളിൽ യൂട്യൂബ് ഉപയോഗിച്ചത്. രണ്ടാം സ്ഥാനം നെറ്റ്ഫ്‌ളിക്‌സിനാണ്. 33, 32, 39 എന്നീ ശതമാനങ്ങളിലുള്ള ഉപഭോക്താക്കളാണ് നെറ്റ്ഫ്‌ളിക്‌സിന് വിവിധ വർഷങ്ങളിലുള്ളത്. 2021, 22 വർഷങ്ങളിൽ ഡിസ്‌നി പ്ലസിനാണ് കുട്ടികൾക്കിടയിൽ മൂന്നാം സ്ഥാനം. 2020ൽ ട്വിച്ചിനായിരുന്നു മൂന്നാം സ്ഥാനം.

കുട്ടികൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിൽ വാട്‌സ്ആപ്പിനാണ് ഒന്നാം സ്ഥാനമെന്നും മാറ്റ് നവാരരാ പറഞ്ഞു. വാട്‌സ്ആപ്പിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് ഡിസ്‌കോഡാണെന്നും വ്യക്തമാക്കി. 37 ശതമാനം കുട്ടികളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. 32 ശതമാനം കുട്ടികളാണ് ഡിസ്‌കോഡ് ഇഷ്ടപ്പെടുന്നത്. മെസേജസ്-28 ശതമാനം, സ്‌കൈപ്-25 ശതമാനം, സൂം-22 ശതമാനം, ഗൂഗ്ൾ ഡിയോ -15 ശതമാനം എന്നിങ്ങനെയാണ് കുട്ടികളുടെ മെസേജിംഗ് ആപ്പ് ഉപയോഗം.

ആഗോള തലത്തിൽ കുട്ടികൾ കൂടുതൽ ഉപയോഗിച്ച സമൂഹമാധ്യമ ആപ്പ് ടിക്‌ടോകാണ്. 2020, 21, 22 വർഷങ്ങളിൽ 41, 41, 44 ശതമാനം കുട്ടികളാണ് ആപ്പ് ഉപയോഗിച്ചത്. 39, 37, 38 ശതമാനം കുട്ടികൾ ഫേസ്ബുക്കാണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനമാണ് എഫ്.ബിക്കുള്ളത്. 2021, 22 വർഷങ്ങളിൽ സ്‌നാപ്ചാറ്റിനാണ് മൂന്നാം സ്ഥാനം. 33, 36 ശതമാനമാണ് ഉപയോഗം. 2020ൽ ഇൻസ്റ്റഗ്രാമിനായിരുന്നു മൂന്നാം സ്ഥാനം. 33 ശതമാനമായിരുന്നു അന്ന് ഇൻസ്റ്റഗ്രാം ഉപയോഗിച്ചത്.

രക്ഷിതാക്കൾ ഏറ്റവും കൂടുതൽ ബ്ലോക്ക് ചെയ്ത ആപ്പ് ടിക്‌ടോകാണ്. 2021, 2022 വർഷങ്ങളിൽ ഈ ഗണത്തിൽ ആപ്പായിരുന്നു ഒന്നാമത്. 2022ൽ സ്‌നാപ്ചാറ്റാണ് രണ്ടാമത്. 2021ൽ ഇൻസ്റ്റഗ്രാമാണ് രണ്ടാമത്.

FB is used by most people in the world; YouTube is kids' favorite video app

Similar Posts