ബിഗ് ദീപാവലി ഡേയ്സുമായി ഫ്ളിപ്കാർട്ട്; സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകൾ
|സ്മാർട്ട് ഫോണുകൾക്കും ടാബുകൾക്കും 80 ശതമാനം വിലക്കിഴിവാണ് ബിഗ് ദീപാവലി ദിവസങ്ങളിൽ ഉണ്ടാവുക
ബിഗ് ബില്യൺ സെയിലിനു പിന്നാലെ ബിഗ് ദീപാവലി സെയിലുമായി ഫ്ളിപ്കാർട്ട്. ഈ മാസം 17 മുതൽ 23 വരെയാണ് ബിഗ് ദീപാവലി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ ഫ്ളിപ്കാർട്ടിൽ നിന്ന് ഫോണുകൾ, ലാപ്ടോപ്പുകൾ മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് നിരവധി ഓഫറുകളാണ് ഫ്ളിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഐഫോൺ, മോട്ടോറോള, റെഡ്മി, റിയൽമി, പോക്കോ, ഓപ്പോ, സാംസഗ് എന്നി കമ്പനികളുടെ അടുത്തിറങ്ങിയ ഫോണുകൾക്ക് പ്രത്യേക ഓഫറുകളുണ്ടാകുമെന്നാണ് ഫ്ളിപ്കാർട്ടിന്റെ പ്രഖ്യാപനം.
സ്മാർട്ട് ഫോണുകൾക്കും ടാബുകൾക്കും 80 ശതമാനം വിലക്കിഴിവാണ് ബിഗ് ദീപാവലി ദിവസങ്ങളിൽ ഉണ്ടാവുക. മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഈ ദിവസങ്ങളിൽ 80 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.
കഴിഞ്ഞയാഴ്ച നടന്ന ബിഗ് ബില്യൺ ഡേയ്സിനു സമാനമായ ഡീലുകൾ ബിഗ് ദീപാവലി ഡേയ്സിലുമുണ്ടാകും. സ്മാർട്ട് ടിവികൾക്ക് 75 ശതമാനം വിലക്കിഴിവും ഉണ്ടാകും. കൂടാതെ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ,ആക്സിസ് ബാങ്കുകളുടെ ക്രഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകും. കാർഡുകൾക്കു പകരം ഫോൺപേ ഉപയോഗിച്ചാൽ എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും
ഫ്ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം നേരത്തേ ബിഗ് ദീപാവലി ഓഫറുകൾ ലഭിക്കും. അതേസമയം ആമസോൺ ദീപാവലി പ്രമാണിച്ച് പ്രത്യേകം ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല. പകരം ഇപ്പോൾ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ വർഷം അവസാനം വരെ തുടരും.