Gadgets
OnePlus Pad

OnePlus Pad

Gadgets

വൺപ്ലസ് പാഡ്; ആദ്യമായി ടാബ്‌ലെറ്റ് പ്രഖ്യാപിച്ച് വൺപ്ലസ്

Web Desk
|
8 Feb 2023 10:28 AM GMT

OxygenOS പതിപ്പിലുള്ള OnePlus സ്മാർട്ട്ഫോണുമായി വൺപ്ലസ് പാഡ് ബന്ധിപ്പിക്കാനാകും

ആദ്യമായി ടാബ്‌ലെറ്റ് പ്രഖ്യാപിച്ച് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വൺപ്ലസ്. വൺപ്ലസ് പാഡെന്ന പേരിലാണ് ഏറെ പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാബ്‌ലെറ്റെത്തുക. വേഗവും മികച്ച ഉപയോഗക്ഷമതയുമുള്ളതായിരിക്കും ടാബ്‌ലെറ്റന്നാണ് കമ്പനി പറയുന്നത്.

അലൂമിനിയം അലോയി കൊണ്ടുള്ള മെറ്റൽ ബോഡിയാണ് മോഡലിനുണ്ടാകുക. സെന്റേർഡ് റിയർ ക്യാമറയുമുണ്ടാകും. 6.54 എം.എം സ്‌ലിം ബെസെൽസും 88 ശതമാനം സ്‌ക്രീൻ ബോഡി റേഷ്യോയുള്ള, 2.5ഡി റൗണ്ടഡ് എഡ്ജുകളുമുള്ള ഫ്രണ്ട് ഡിസ്‌പ്ലേയാണ് മോഡലിൽ സജ്ജീകരിക്കപ്പെടുക. ഹാലോ ഗ്രീൻ ഷാഡോയിലാണ് ടാബ്‌ലെറ്റ് ലഭ്യമാകുക. പാഡിനായുള്ള മാഗ്‌നറ്റിക് കീബോർഡും വൺപ്ലസ് സ്‌റ്റൈലോ സ്‌റ്റൈലസും വാങ്ങിക്കാനാകും.

ഡോൾബി വിഷനും ഡോൾബി അറ്റ്‌മോസും

ടാബ്ലെറ്റിന് 7:5 ആസ്‌പെക്ട് റേഷ്യേയാണുണ്ടാകുക. 144Hz റിഫ്രഷിങ് റൈറ്റും HDR10+, ഡോൾബി വിഷൻ പ്ലേബാക്കുമുള്ള 11.6 ഇഞ്ച് ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. ഡോൾബി അറ്റ്മോസടക്കമുള്ള സംവിധാനങ്ങൾ മികച്ച ശ്രാവ്യാനുഭവം നൽകുമെന്ന് കമ്പനി പറയുന്നു.

മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9000 ചിപ്സെറ്റാണ് വൺപ്ലസ് പാഡിലുണ്ടാകുക. ഇതിന് 3.05GHz ക്ലോക്ക് സ്പീഡ് ഉള്ള Cortex-X2 കോർ ആണുണ്ടാകുക. ചിപ്സെറ്റ് 12 ജിബി റാമുമുണ്ടാകും.

വൺപ്ലസ് പാഡിന് 9510 എംഎഎച്ച് ബാറ്ററിയുണ്ടാകും. കൂടാതെ 67 വാട്ട് സൂപ്പർ വൂക് ചാർജറുമുണ്ട്. ടാബ്ലെറ്റ് 100 ശതമാനം ചാർജ് ചെയ്യാൻ 80 മിനിറ്റ് മതിയാകും. ഈ ചാർജ് 14.5 മണിക്കൂറിലധികം വീഡിയോ പ്ലേബാക്കും ഒരു മാസത്തെ സ്റ്റാൻഡ്ബൈയും നൽകും.

OxygenOS പതിപ്പിലുള്ള OnePlus സ്മാർട്ട്ഫോണുമായി വൺപ്ലസ് പാഡ് ബന്ധിപ്പിക്കാനാകും. വൺപ്ലസ് സ്മാർട്ട്ഫോണിലെ ഇന്റർനെറ്റ് പാഡുമായി പങ്കിടാനുമാകും.

ഏപ്രിലിൽ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ വൺപ്ലസ് പാഡിനായുള്ള പ്രീ-ഓർഡറുകൾ ആരംഭിക്കും. എന്നാൽ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വരുന്ന ആഴ്ചകളിൽ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ പങ്കിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

OnePlus has announced its first tablet, the OnePlus Pad

Similar Posts