Tech
ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പിഴവുകൾ;   മുന്നറിയിപ്പുമായി കേന്ദ്ര കമ്പ്യൂട്ടർ സുരക്ഷാ വിഭാഗം
Tech

ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പിഴവുകൾ; മുന്നറിയിപ്പുമായി കേന്ദ്ര കമ്പ്യൂട്ടർ സുരക്ഷാ വിഭാഗം

Web Desk
|
22 March 2024 11:54 AM GMT

രണ്ടു വേർഷനുകൾക്കാണ് പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്

ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ക്രോമിന്റെ രണ്ട് വേർഷനുകളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി, കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി ഇൻ). ഒന്നിലധികം പിഴവുകളാണ് ഈ രണ്ട് വേർഷനുകളിൽ കണ്ടെത്തിയിരിക്കുന്നത്.

പിഴവുകൾ അതീവഗുരുതരവും ഹാക്കർമാർക്ക് ഉപഭോക്താക്കളിലേക്ക് നുഴഞ്ഞുകയറാൻ സാഹചര്യം സൃഷഠിക്കുന്നതുമാണ്.

ഹാക്കർമാർക്ക് പാസ്സ്‌വേർഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കടത്താൻ ഈ പിഴവുകൾ ഉപകാരപ്പെട്ടേക്കാം.

123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ വേർഷനുകൾ,

123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം വേർഷനുകൾ, എന്നിവയിലാണ് പിഴവുകളുള്ളത്.

അനധികൃത സോഫ്റ്റ്‌വെയറുകൾ, ഡൗൺലോഡുകൾ, എന്നിവ ഈ ക്രോം വേർഷനുകളിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേർഷനുകൾ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധിക്കും.

പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്നതാണ് ക്രോമിന്റെ ഹാക്കിംഗ് തടയാൻ നിലവിൽ ഉള്ള നടപടിയെന്നാണ് ക്രോം ഉപഭോക്താക്കളോട് പറയുന്നത്. സ്വയം അപ്‌ഡേറ്റ് ചെയ്യാനും ക്രോമിന് സാധിക്കും.

Similar Posts