ഉടനെ 'അപ്ഡേറ്റ് ചെയ്യണം'; ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
|ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ക്രോം ഉപഭോക്താക്കൾക്കായി ഇതിൽ മുന്നറിയിപ്പ് നൽകിയിരുന്നു
ജനപ്രിയ വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ സമീപകാലത്തായി ചില പ്രശ്നങ്ങൾ ക്രോമിൽ കണ്ടെത്തിയിരുന്നു. ഡാറ്റാ ലീക്കിനും സിസ്റ്റം ഹാക്ക് ചെയ്യാനും പറ്റുന്നതാണ് ഇത്തരം പ്രശ്നങ്ങൾ.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ക്രോം ഉപഭോക്താക്കൾക്കായി ഇതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഹാക്കർമാർക്ക് ഉപയോക്താക്കളെ ആക്സസ് ചെയ്യാനും അവരുടെ ഡാറ്റ മോഷ്ടിക്കാനും കഴിയുമെന്നാണ് റിപ്പോർട്ട്. ക്രോമിലെ ചില സെക്യൂരിറ്റി ബ്രീച്ചുകളാണ് ഇതിന് കാരണം.
ഗൂഗിൾ ക്രോമിന്റെ എല്ലാ ഉപയോക്താക്കളെയും ഇതിന്റെ പ്രശ്നം ബാധിച്ചേക്കാം. മുന്നറിയിപ്പ് പ്രകാരം ഗൂഗിൾ ക്രോം 104.0.5112.101ന് മുമ്പുള്ള പതിപ്പുകളിൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾ അപകടത്തിലാണ്. നിങ്ങൾ ഗൂഗിൾ ക്രോമിന്റെ പഴയ വേർഷനാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ബ്രൗസറിന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം. ഈ ആഴ്ച ആദ്യം, ആപ്പിൾ ഉപയോക്താക്കൾക്കും ഇത്തരത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റ് എങ്ങനെ ചെയ്യാം
1. ക്രോം ബ്രൗസർ തുറക്കുക.
2. വെബ് സ്ക്രീനിന്റെ മുകളിൽ വലത് ഭാഗത്ത് മൂന്ന് കുത്തുകളിൽ ടാപ് ചെയ്യുക.
3. സെറ്റിംങ്സ് ക്ലിക് ചെയ്യുക.
4. തുടർന്ന്, About Chrome ക്ലിക് ചെയ്യുക. നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസർ സ്വയമേവ അപ്ഡേറ്റ് ചെയ്യും.