സര്‍ഫിംഗ്, സ്വിമ്മിംഗ്, ഹര്‍ഡില്‍സ്; ഒളിമ്പ്യനായി നേരംകൊല്ലി ഡൈനോയും
|chrome://dino/ എന്ന് ക്രോം അഡ്രസ് ബാറിൽ ടൈപ്പ് ചെയ്താൽ പുതിയ അപ്ഡേറ്റഡ് ഡൈനോ ഗെയിം കളിക്കാവുന്നതാണ്.
കോവിഡ് വെല്ലുവിളിയെ അതിജയിച്ച് ലോകം ഒളിമ്പിക്സിനെ വരവേറ്റപ്പോള്‍, ഗൂഗിളിന്റെ സ്വന്തം ഡൈനോക്ക് മാത്രം എങ്ങനെ മാറിനില്ക്കാനാകും. നെറ്റില്ലാത്തവരുടെ കൂട്ടുകാരനായ ഗൂഗിള്‍ ഡൈനോ ഒളിമ്പിക്സിനോട് അനുബന്ധിച്ച് കെട്ടിലും മട്ടിലും പുതിയ അപ്ഡേഷനുമായാണ് എത്തിയിരിക്കുന്നത്.
സാധാരണ റേസിംഗ് മാത്രമാണ് ഈ നേരംകൊല്ലി ഗെയിമില്‍ ഉള്ളതെങ്കില്‍, ഒളിമ്പിക്സിലെ മത്സര ഇനങ്ങളുമായാണ് 'ഒളിമ്പ്യന്‍ ഡൈനോ' എത്തിയിരിക്കുന്നത്. പുതിയ ഡൈനോ റേസിംഗില്‍ ഒളിമ്പിക്സ് ദീപശിഖയും, സര്‍ഫിംഗും നീന്തലും ഹര്ഡില്സുമെല്ലാം എത്തുന്നുണ്ട്.
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയാണ് ഡൈനോ ഗെയിമിന്റെ അപ്ഡേഷന് പുറത്തുവിട്ടത്. തന്റെ സര്‍ഫിംഗ് കഴിവ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കുറിച്ച പിച്ചൈ, ഗെയിമിന്റെ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
Might need to work on my surfing skills 🌊 chrome://dino/ pic.twitter.com/OqDn3RHLGg
— Sundar Pichai (@sundarpichai) July 23, 2021
chrome://dino/ എന്ന് ക്രോം അഡ്രസ് ബാറിൽ ടൈപ്പ് ചെയ്താൽ പുതിയ അപ്ഡേറ്റഡ് ഡൈനോ ഗെയിം കളിക്കാവുന്നതാണ്.