സ്റ്റീഫന്‍ ഹോകിങ്സിന്റെ ജന്മദിനത്തില് പ്രത്യക ഡൂഡിലുമായി ഗൂഗിള്‍
|രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ജീവിതം ചുരുക്കി പറയുകയാണ് ഗൂഗിള്‍
അന്തരിച്ച ഊര്ജതന്ത്രജ്ഞന് സ്റ്റീഫന്‍ ഹോകിങ്സിന്റെ 80-ാം ജന്മദിനത്തില് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ആണ് ഗൂഗിള്‍ പങ്കുവെച്ചത്. ഹോക്കിങ്സിന്റെ കുടുംബവുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്.
വീഡിയോയില്‍ എറ്റവും കൗതുകം ഹോക്കിങ്സിന്റെ കമ്പ്യൂട്ടര്‍ നിര്‍മിത ശബ്ദമാണ്. തന്റെ പഠനങ്ങളും അനുഭവങ്ങളും സ്വന്തം ശബ്ദത്തില്‍ അദ്ദേഹം വിശദീകരിക്കുകയാണ്.രണ്ടര മിനിറ്റുള്ള വീഡിയോയില്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ജീവിതം ചുരുക്കി പറയുകയാണ് ഗൂഗിള്‍. ശരീരത്തിന് ചലിക്കാനായില്ലെങ്കിലും ജീവിതകാലം മുഴുവന്‍ അദ്ദേഹം സഞ്ചരിക്കുകയായിരുന്നെന്ന് വീഡയോയില്‍ പറയുന്നു.
New Google Doodle has been released: "Stephen Hawking's 80th Birthday" :)#google #doodle #designhttps://t.co/nFiyLeCKBS pic.twitter.com/7LxBcd5juO
— Google Doodles EN (@Doodle123_EN) January 7, 2022
1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്സ്ഫോഡിലാണ് സ്റ്റീഫന്‍ ഹോക്കിങ്സ് ജനിച്ചത്. അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ലീറോസിസ് എന്ന രോഗം ബാധിച്ച് സംസാരിക്കാനോ ചലി്ക്കാനോ ഉള്ള കഴിവ് അദ്ദേഹത്തിന് നഷ്ടമായിരുന്നു. എങ്കിലും എം.ഐ.ടി. എഞ്ചിനീയറായ ഡെന്നിസ് ക്ലാറ്റ് വികസിപ്പിച്ച കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ശബ്ദസംവിധാനമുപയോഗിച്ച് അദ്ദേഹം ആശയ വിനിമയം നടത്തി.
ബ്ലാക്ക് ഹോള്‍ സിദ്ധാന്തം മുതല്‍ റെക്കോര്‍ഡ് ബ്രേക്കിംഗ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം വരെ അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ നിരയായിരുന്നു. കുടാതെ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.