Tech
അപകട സാധ്യത; ഗൂഗിൾ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്
Tech

അപകട സാധ്യത; ഗൂഗിൾ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

Web Desk
|
28 March 2022 7:18 AM GMT

വിൻഡോസ്, ലിനക്സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ അപകടസാധ്യത നിലനിൽക്കുന്നതായാണ് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ അപകടസാധ്യത നിലനില്‍ക്കുന്നതായാണ് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പ്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ് നടപടി.

അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത. അതിനാല്‍ ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നാണ് കമ്പനിയുടെ നിര്‍ദേശം. മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍ "CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിനാൽ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിൽ ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ എഡ്ജും അപ്‌ഡേറ്റ് നല്‍‍കിയിട്ടുണ്ട്. സെറ്റിംഗ്സ് - എബൗട്ട്( Settings-about) എന്നതിലേക്ക് പോയാല്‍ ഈ അപ്ഡേറ്റ് ലഭിക്കും, എഡ്ജ് 99.0.1150.55 അല്ലെങ്കിൽ അതില്‍ ഉയര്‍ന്ന പതിപ്പില്‍ CVE-2022-1096 പ്രശ്‌നം ബാധിക്കാമെന്നാണ് കണ്ടെത്തല്‍.

Related Tags :
Similar Posts