വാട്‌സാപ്പിൽ പ്രൊഫൈലിൽ എങ്ങനെ ദേശീയപതാക ഉൾപ്പെടുത്താം?
|ഫേസ്ബുക്കിൽ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് തന്നെ ഇത് നൽകുന്നുമുണ്ട്.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വർഷത്തിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ജനങ്ങളോട് ആഗസ്റ്റ് 2 മുതൽ 15 വരെ സമൂഹമാധ്യമ പ്രൊഫൈലുകളിലെ ചിത്രങ്ങളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ' ഹർ ഗർ തിരങ്ക ' എന്ന പേരിലാണ് മോദി ഈ ക്യാമ്പയിൻ ആരംഭിച്ചത്.
അതേസമയം ഇന്ത്യൻ പതാക അതേപടി പ്രൊഫൈൽ പിക്ച്ചറാക്കിയാൽ പതാക മുറിഞ്ഞുപോകാൻ ഇടയുണ്ട്. ഇത് ഫ്‌ളാഗ് കോഡിന് എതിരാണെന്ന് ഒരു വാദമുണ്ട്. അതിനാൽ പലരും ഫേസ്ബുക്കിൽ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് തന്നെ ഇത് നൽകുന്നുമുണ്ട്. എന്നാൽ വാട്‌സാപ്പിൽ അങ്ങനെയൊരു ഓപ്ഷനില്ല. വാട്‌സാപ്പിൽ ഇത്തരത്തിൽ ഫ്രെയിം ഉൾപ്പെടുത്താനുള്ള വഴികൾ ഇതൊക്കെയാണ്.
ഫേസ്ബുക്ക് ഉപയോഗിച്ച് എങ്ങനെ ചെയ്യാം..
ഫേസ്ബുക്ക് ആപ്പിൽ നമ്മുടെ പ്രൊഫൈൽ പിക്ച്ചർ ഓപ്പൺ ചെയ്തു ' ആഡ് ഫ്രെയിം' ഓപ്പൺ ചെയ്യുക. അതിൽ ഇന്ത്യൻ ഫ്‌ളാഗ് തെരഞ്ഞെടുത്ത് കൃത്യമായി അഡ്ജസ്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചറിന് മുകളിൽ ഇന്ത്യൻ ഫ്‌ളാഗിന്റെ ഫ്രെയിം വന്നിരിക്കും. ഇതിന് മുകളിൽ ക്ലിക്ക് ചെയ്തു വലതു മൂലയ്ക്കുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്തു ആ ഫോട്ടോ നിങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യുക. അതിനു ശേഷം വാട്‌സാപ്പ് ഡിപിയായി ആ ചിത്രം തെരഞ്ഞെടുക്കുക.
തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാം
ഫേസ്ബുക്ക് ഉപയോഗിക്കാത്തവർക്ക് വേണ്ടി ചില ആപ്പുകളും ടൂളുകളും ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കും. ഈ ആപ്പുകളിലും സൈറ്റുകളിലും നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ അപ്ലോഡ് ചെയ്തു അതിൽ ഫ്രെയിം ആഡ് ചെയ്യാൻ സാധിക്കും. ഉദാഹരണം: Flagmypicture.com, lunapics.com എന്നിവയിൽ ഫ്രെയിം ആഡ് ചെയ്യാൻ സാധിക്കും. ഫ്‌ലാഗ് സ്റ്റിക്കേർസ്, ഫ്‌ലാഗ് ഫേസ് എന്നീ ആപ്പുകളിൽ നിന്ന് ദേശീയപതാകയുടെ ഫ്രെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഇതുകൂടാതെ സ്‌നാപ്‌സീഡ് പോലെയുള്ള ഇമേജ് എഡിറ്റിങ് ആപ്പുകൾ ഉപയോഗിച്ചും ഇന്ത്യൻ ദേശീയ പതാക പ്രൊഫൈൽ ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും.