അക്കൗണ്ടുകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു; ഇൻസ്റ്റഗ്രാമിന് ഇതെന്ത് പറ്റി ?
|ഇൻസ്റ്റഗ്രാമിന്റെ കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ( Community Guidlines ) പാലിച്ചിട്ടില്ല എന്നാണ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന മറുപടി.
ആഗോള സമൂഹമാധ്യമ ഭീമനായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ നിന്ന് അക്കൗണ്ടുകൾ അപ്രത്യക്ഷമാകുന്നു. ആഗോളവ്യാപകമായി നിരവധി പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ അക്കൗണ്ട് സ്ഥിരമായോ താത്കാലികമായോ നഷ്ടമായത്.
യാതൊരു വിധ മുന്നറിയിപ്പും നൽകാതെയാണ് മിക്കവർക്കും അക്കൗണ്ടുകൾ നഷ്ടമായത്. ഇൻസ്റ്റഗ്രാമിന്റെ കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ( Community Guidlines ) പാലിച്ചിട്ടില്ല എന്നാണ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന മറുപടി. ഈ തീരുമാനത്തിൽ അപ്പീൽ നൽകാൻ 30 ദിവസം സമയമാണ് ഇൻസ്റ്റഗ്രാം നൽകുന്നത്. അത് കഴിഞ്ഞാൽ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കപ്പെടും.
പക്ഷേ ഇത്തരത്തിൽ സന്ദേശം ലഭിച്ച ഉപഭോക്താക്കളൊന്നും യാതൊരു കമ്യൂണിറ്റി ഗൈഡ് ലൈനുകളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്കിലും മറ്റും കുറിക്കുന്നത്. അടുത്തകാലത്തൊന്നും യാതൊരു പോസ്റ്റും ചെയ്യാത്ത അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ നീക്കം ചെയ്താണെന്നാണ് ആക്ഷേപം.
ഇത്തരത്തിൽ അപ്രതീക്ഷിതമായി അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള കാരണമായി നിരവധി വാദങ്ങളുണ്ട്.
ഇൻസ്റ്റഗ്രാമുമായി ലിങ്ക് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് ഏതെങ്കിലും രീതിയിലുള്ള കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ലംഘിക്കുമ്പോൾ പോളിസി കാര്യങ്ങളിൽ കൂടുതൽ സെൻസിറ്റീവായ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുന്നു എന്നതാണ് ഒരു വാദം.
സ്റ്റാറ്റസും സ്റ്റോറിയും ഡൗൺലോഡ് ചെയ്യാൻ 3rd Party ആപ്പുകൾ കൂടുതൽ സമയം ഉപയോഗിക്കുന്നത് കൊണ്ടും അക്കൗണ്ട് ബാൻ ചെയ്യാമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഇവയൊന്നുമല്ല ഇൻസ്റ്റഗ്രാമിലെ ഏതോ ബഗാണെന്നും ഇതിന്റെയൊക്കെ പിന്നിലെന്നും സൂചനയുണ്ട്.
അഥവാ അക്കൗണ്ട് സസ്പെൻഡ് ചെയ്താൽ ഇൻസ്റ്റഗ്രാം അറിയിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അക്കൗണ്ട് തിരികെലഭിക്കും. വിഷയത്തിൽ ഇൻസ്റ്റഗ്രാമോ മെറ്റയോ ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.-
Summary: Instagram Accounts Getting Accidently Suspended Due To Community Guidelines