Tech
instagram
Tech

പുതിയ അഞ്ച് കിടിലൻ അപ്‌ഡേറ്റുമായി ഇൻസ്റ്റഗ്രാം

Web Desk
|
26 Jun 2023 6:00 AM GMT

ഇൻസ്റ്റഗ്രാമിലെ റീലുകൾ ഇനി ഡയറക്ടായി ഡൗൺലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്

യുവാക്കളുടെ ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അഞ്ച് കിടിലൻ അപ്‌ഡേറ്റുകൾ പുറത്തിറക്കി. ഉപയോക്താക്കൾക്ക് വളരെയധികം ഉപകാരപ്പെടുന്ന റീൽസ് ഡൗൺലോഡ്, വോയിസ് സ്പീഡ് കൺട്രോൾ, സും സ്‌റ്റോറീസ്, ഇന്റർഫേസ് അപ്‌ഡേറ്റ്, ഓൺ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകൾ.

ഒരു സൈറ്റിന്റെയോ ബോട്ടിന്റെയും സഹായമില്ലാതെ ഇൻസ്റ്റഗ്രാമിലെ റീലുകൾ ഇനി ഡയറക്ടായി ഡൗൺലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ഓപ്ഷൻ ഓപ്ഷൻ വരും ഇതിൽ ക്ലിക്ക് ചെയ്താൽ റീൽ റീൽ നമ്മുടെ ഗാലറിയിൽ ലഭിക്കും. ഇപ്പോൾ ഇത് അമേരിക്കയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലെ പബ്ലിക്ക് പ്രൊഫൈലുകളിലെ റീലുകൾ മാത്രമേ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാനാവുകയുള്ളു. പ്രൈവറ്റ് അക്കൗണ്ടിലെ റീൽസ് ഡൗൺലോഡ് ആക്സ്സസ് ഡിസേബിൾ ചെയ്ത പബ്ലിക് അക്കൗണ്ടുകളിലെയും റീലുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.

വാട്‌സ്ആപ്പിലെയും ടെലിഗ്രാമിലെയും പോലെ വോയിസ് മെസേജുകൾ 1x, 2x എന്നീ സ്പീഡുകളിൽ പ്ലേ ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു അപ്‌ഡേറ്റ്. പുതിയ അപ്‌ഡേറ്റിൽ, ഷെയർ ചെയ്യുമ്പോൾ കാണുന്ന ടാബിന്റെ ഇന്റർഫേസ് ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ആളുകളുടെ പ്രൊഫൈൽ പിക്ചറിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ ഡിസൈൻ. ഇൻസ്റ്റഗ്രാം ഫീഡിൽ തന്നെ സ്റ്റോറി ആക്‌സസ്സ് ചെയ്യാനുള്ള ഷോർട്ട് കട്ട് നൽകി എന്നതാണ് അടുത്ത അപ്‌ഡേറ്റ്. സ്റ്റോറികൾ സൂം ചെയ്ത് കാണാം എന്നതാണ് മറ്റൊരു മാറ്റം.

ഇതിന് മുമ്പ് ഇൻസ്റ്റഗ്രാമിൽ ബ്രോഡ്കാസ്റ്റ് ചാനലുകൾ തുടങ്ങാവുന്ന ഫീച്ചർ മെറ്റ അവതരിപ്പിച്ചിരുന്നു. ഇതിലുടെ ക്രിയേറ്റേർസിന് അവരുടെ ഫോളോവേഴ്‌സുമായി നല്ല ബന്ധം സുക്ഷിക്കാൻ സാധിക്കും.

Similar Posts