Tech
ആരാധകരേ ശാന്തരാകുവിൻ... ഐഫോൺ 14 ഇന്ത്യയിൽ നാളെയെത്തും: വിലവിവരങ്ങൾ ഇങ്ങനെ
Tech

ആരാധകരേ ശാന്തരാകുവിൻ... ഐഫോൺ 14 ഇന്ത്യയിൽ നാളെയെത്തും: വിലവിവരങ്ങൾ ഇങ്ങനെ

Web Desk
|
15 Sep 2022 1:41 PM GMT

ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈൽ പ്രോസസറായ എ16 ബയോണിക് ആണ് ഐഫോൺ 14 പ്രോ മോഡലുകളിലെ പ്രധാന സവിശേഷത

ഐഫോൺ 14 പ്രോ മോഡലുകൾ ആപ്പിൾ പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ എന്ന് ലഭ്യമാകുമെന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കമ്പനി. സെപ്റ്റംബർ 16-ഓടെ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് ആപ്പിൾ ഏറ്റവും പുതിയതായി പുറത്തിറക്കിയത്. 79,900 രൂപ മുതലാണ് ആപ്പിൾ ഐഫോൺ 14 സീരീസിന്റെ ഇന്ത്യയിലെ വില ആരംഭിക്കുക.

വർഷങ്ങളായി ആപ്പിൾ 12 എംപി ക്യാമറയാണ് ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് 12 മെഗാപിക്‌സൽ പ്രൈമറി ക്യാമറയിൽ നിന്ന് ഐഫോൺ മാറുന്നത്. എങ്കിലും ഈ വർഷത്തെ പ്രോ ബ്രാൻഡിങ് ഇല്ലാത്ത ഐഫോൺ 14 മോഡലുകൾക്കു 12 എംപി സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ക്യാമറകൾ അടങ്ങുന്ന പിൻ ക്യാമറ സിസ്റ്റത്തിലെ പ്രധാന ക്യാമറയാണ് 48 എംപി സെൻസർ.

ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈൽ പ്രോസസറായ എ16 ബയോണിക് ആണ് ഐഫോൺ 14 പ്രോ മോഡലുകളിലെ പ്രധാന സവിശേഷത. ഇതിന് 6 കോർ സിപിയു ആണ് ഉപയോഗിക്കുന്നത്.കൂടാതെ തങ്ങളുടെ ക്യാമറാ സിസ്റ്റത്തിനു വേണ്ടി അഞ്ച് വർഷം മുമ്പ് ആപ്പിൾ പ്രത്യേകം അവതരിപ്പിച്ച നോച്ച് സിസ്റ്റം ഇപ്പോൾ ഐഫോണിന്റെ പുതിയ മോഡലുകളിൽ ഇല്ല.

പകരം പിൽ ആകൃതിയിലുള്ള സംവിധാനമാണ് പുതിയ പ്രോ മോഡലുകളിൽ കൊണ്ടുവന്നിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് എന്നാണ് ഇതിന്റെ വിശേഷിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് ആപ്പിൾ മാപ്സ് ഉപയോഗിക്കുമ്പോൾ ദിശ അറിയാൻ, ബാറ്ററി ലെവൽ കാണാൻ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിനുണ്ട്.

Similar Posts