ഐഫോൺ 15 ഇനി ചൂടാകില്ല; ഐ.ഓ.എസ് 17.0.3 അവതരിപ്പിച്ച് ആപ്പിൾ
|ഐ.ഒ.എസ് 17ലെ ബഗ്ഗും ചില തേർഡ് പാർട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണ് ഐഫോണുകൾ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് ഫോണുകൾ ചൂടാകുന്ന പ്രശ്‌നത്തിന് പരിഹാരവുമായി ആപ്പിൾ. ഇതിനായി പുതിയ സോഫ്റ്റ് വെയർ പാച്ച് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഐ.ഓ.എസ് 17.0.3 അപ്‌ഡേറ്റിലാണ് പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. ഐ.ഒ.എസ് 17ലെ ബഗ്ഗും ചില തേർഡ് പാർട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണ് ഐഫോണുകൾ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതു കൂടാതെ ഐഫോൺ സുരക്ഷാ അപ്‌ഡേറ്റുകളും മറ്റ് പ്രശ്‌നങ്ങളും പ്രശ്‌നങ്ങളും പുതിയഅപ്‌ഡേറ്റിൽ പരിഹരിച്ചിട്ടുണ്ട്. ഐ.ഒ.എസ് 17.0.2 ഉപയോഗിക്കുന്നവർക്ക് 17.0.3യുടെ 42 എം.ബി അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതി. കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് അവതരിപ്പിച്ചത്. ഫോണിന്റെ വിൽപ്പന ആരംഭിച്ചതിന് ശേഷമാണ് ചില ഉപയോക്താക്കൾ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നുവെന്ന് പരാതിപ്പെട്ടത്.
പുതിയ സീരീസിൽ ഉപയോഗിച്ചിട്ടുള്ള ടൈറ്റാനിയ നിർമിത ബോഡിയുടെ പ്രശ്‌നം കൊണ്ടാണെന്നാണ് പലരും ഉന്നയിച്ചത്. അതേസമയം ഐഫോൺ 15 ബേസ് മോഡലിൽ ചൂടാകുന്ന പ്രശ്‌നം ഇല്ലാത്തതിനാൽ പുതുതായി പ്രോ മോഡലിൽ അവതിരിപ്പിച്ച എ17 ചിപ്പിനും ഇതിന്റെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് ആപ്പിൾ രംഗത്ത് വരികയായിരുന്നു