കാത്തിരിപ്പുകൾക്കവസാനം ഐഫോൺ 15 സീരീസുകളെത്തി; അറിയേണ്ടതെല്ലാം
|ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകളാണ് അവതരിപ്പിച്ചത്
കാത്തിരിപ്പുക്കൾക്കവസാനം ആപ്പിൾ ഐഫോൺ 15 സീരീസുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകളാണ് അവതരിപ്പിച്ചത്. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ ഓൺലൈനായി നടത്തിയ വണ്ടർലസ്റ്റ് എന്നു പേരിട്ട ലോഞ്ചിംഗ് പ്രോഗ്രാമിലാണ് അവതരിപ്പിക്കപ്പെട്ടത്.
ലൈറ്റ്‌നിംഗ് ചാർജിംഗ് പോർട്ടില്ലാതെ എത്തുന്ന ആദ്യ ഐഫോൺ മോഡലുകൾ എന്നതാണ് ഐഫോൺ 15 സീരീസുകളുടെ പ്രത്യേകത. ഇതിന് പകരം ആൻഡ്രോയിഡ് ഫോണുകളിലെ പോലെ യു.എസ്.ബി സ്റ്റാൻഡേർഡ് സി പോർട്ടാണിതിലുള്ളത്.
ഐഫോൺ 15 & ഐഫോൺ 15 പ്ലസ്
ഐഫോൺ 15 ഡിസ്‌പ്ലേക്ക് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുണ്ട്. ഐഫോൺ 15ന് 6.1 ഇഞ്ച് ഡിസ്‌പ്ലേ വരുമ്പോൾ ഐഫോൺ 15 പ്ലസിന് 6.7 ഇഞ്ച് പാനലാണുള്ളത്. ഐഫോൺ 14 പ്രോയിലെ എ16 ബയോണിക് ചിപ്പിനൊപ്പം രണ്ടാം തലമുറ അൾട്രാ വൈഡ് ബാൻഡ് ചിപ്പും ഐഫോൺ 15 പ്ലസിന്റെ പ്രത്യേകതയാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ പ്രൈമറി ക്യാമറ 2um ക്വാഡ് പിക്‌സൽ സെൻസറും f/1.6 അപ്പേർച്ചറുമുള്ള 48 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയാണ്. ഇതുകൂടാതെ f/1.6 അപ്പേർച്ചറും സെൻസർ ഷിഫ്റ്റ് സ്‌റ്റെബിലൈസേഷനുമുള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് ഐലൻഡിൽ 12 മെഗാ പിക്‌സൽ ട്രു ഡെപ്ത്ത് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസും പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാകും. സെപ്റ്റംബർ 15 ന് മുതൽ പ്രീ ഓഡറുകൾ ആരംഭിക്കും.
ഐഫോൺ 15 പ്രോ & ഐഫോൺ 15 പ്രോ മാക്‌സ്
ഭാരം കുറഞ്ഞ ടൈറ്റാനിയം ഡിസൈൻ, പുതിയ ആക്ഷൻ ബട്ടൺ, 3 നാനോമീറ്റർ ചിപ്പായ A17 പ്രോ ബയോണിക് ചിപ്‌സെറ്റ് എന്നിവ ഐഫോൺ 15 പ്രോ മോഡലുകളുടെ പ്രത്യേകതയാണ്. 6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നീ വലുപ്പങ്ങളിൽ ഡിസ്‌പ്ലേ ലഭ്യമാകും. കൂടാതെ ഇതിൽ പെരിസ്‌കോപ്പ് ക്യാമറയും ലഭ്യമാകും. ഐഫോൺ 15 പ്രോ മാക്‌സിൽ 5X ടെലിഫോട്ടോ ക്യാമറ ലഭ്യമാകും.
ഈ രണ്ടു മോഡലുകളിലും USB 3 കേബിൾ ഉപയോഗിച്ചാൽ 20X വേഗത്തിലുളള ട്രാൻസ്ഫർ വേഗത ലഭിക്കും. കൂടാതെ ProRes വീഡിയോ നേരിട്ട് എക്‌സ്‌റ്റേണൽ സ്‌റ്റോറേജിലേക്ക് റെക്കോഡ് ചെയ്യാനാകും. രണ്ടു മോഡലുകളും ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം ഫിനിഷുകളിൽ ലഭ്യമാകും. ഈ ഫോണുകൾ സെപ്റ്റംബർ 22ന് വിൽപ്പനയ്‌ക്കെത്തും.
മോഡലുകളും വിലയും
ഐഫോൺ 15 128 ജിബി 79,900 രൂപ
ഐഫോൺ 15 256 ജിബി 89,900 രൂപ
ഐഫോൺ 15 512 ജിബി 1,09,900 രൂപ
ഐഫോൺ 15 പ്ലസ് 128 ജിബി 89,900 രൂപ
ഐഫോൺ 15 പ്ലസ് 256 ജിബി 99,900 രൂപ
ഐഫോൺ 15 പ്ലസ് 512 ജിബി 1,19,900 രൂപ
ഐഫോൺ 15 പ്രോ 128 ജിബി 1,34,900 രൂപ
ഐഫോൺ 15 പ്രോ 256 ജിബി 1,44,900 രൂപ
ഐഫോൺ 15 പ്രോ 512 ജിബി 1,64,900 രൂപ
ഐഫോൺ 15 പ്രോ 1 ടിബി 1,84,900 രൂപ
ഐഫോൺ 15 പ്രോ മാക്‌സ് 256 ജിബി 1,59,900 രൂപ
ഐഫോൺ 15 പ്രോ മാക്‌സ് 512 ജിബി 1,79,900 രൂപ
ഐഫോൺ 15 പ്രോ മാക്‌സ് 1 ടിബി 1,99,900 രൂപ