വാട്സ്ആപ്പിന് 1948 കോടി രൂപയുടെ ഭീമന് പിഴ ചുമത്തി അയര്‍ലന്‍ഡ്
|ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ മറ്റ് ഫേസ്ബുക്ക് കമ്പനികളുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം
വാട്സ്ആപ്പിന് ഭീമന് തുക പിഴയിട്ട് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ. സ്വകാര്യതാ നിയന്ത്രണങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ് വാട്സ്ആപ്പിന് 225 മില്യൺ യൂറോ (1,948 കോടി രൂപയിലധികം) പിഴ ചുമത്തിയത്. വാട്ട്സ്ആപ്പിന്റെ സുതാര്യതയെക്കുറിച്ചുള്ള അയർലൻഡിന്റെ അന്വേഷണത്തെത്തുടർന്നാണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ മറ്റ് ഫേസ്ബുക്ക് കമ്പനികളുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
തങ്ങൾക്കെതിരെ ഇത്രയും വലിയ പിഴ ചുമത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഈ നടപടിക്കെതിരെ അപ്പീലിന് പോകുമെന്നും വാട്സ്ആപ്പ് വക്താവ് പ്രതികരിച്ചു. "സുരക്ഷിത്വത്തിനും സ്വകാര്യതക്കും പ്രാധാന്യം നല്‍കിക്കൊണ്ട് സേവനം നൽകാൻ വാട്സ്ആപ്പ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ നൽകുന്ന വിവരങ്ങൾ സുതാര്യവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ. അത് തുടരുമെന്നും വക്താവ് പറഞ്ഞു.
അതേസമയം, ജൂലൈയിൽ ലക്സംബർഗ് സ്വകാര്യതാ ഏജൻസി ആമസോണിന് ചുമത്തിയ 886.6 മില്യൺ ഡോളർ പിഴയേക്കാൾ വളരെ കുറവാണ് ഐറിഷ് അധികൃതർ ഗൂഗ്ളിന് ഈടാക്കിയ പിഴ.