Tech
jio 5g_india
Tech

മിന്നൽ വേഗത, തടസങ്ങളില്ലാത്ത സേവനം; രാജ്യത്തെ 27 നഗരങ്ങൾ കൂടി ജിയോ 5ജിയ്‌ക്കൊപ്പം

Web Desk
|
8 March 2023 1:53 PM GMT

5G സേവനങ്ങൾ 2023 അവസാനത്തോടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇന്ത്യയിലുടനീളമുള്ള 331 നഗരങ്ങളിലേക്ക് അതിവേഗ ടെലിഫോണി ശൃംഖല വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 27 നഗരങ്ങളിൽ കൂടി 5G സേവനങ്ങൾ ലഭ്യമാകുമെന്ന് ജിയോ പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മു കശ്മീർ, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 27 നഗരങ്ങളിലാണ് 5ജി അവതരിപ്പിച്ചിരിക്കുന്നത്.

മാർച്ച് 8 മുതൽ, ഈ 27 നഗരങ്ങളിലെ ജിയോ ഉപയോക്താക്കളെ, അധിക ചിലവുകളില്ലാതെ 1Gbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾ ലഭ്യമാകും. ജിയോയുടെ 5G സേവനങ്ങൾ 2023 അവസാനത്തോടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തിക്കുന്നത്.

Similar Posts