Tech
Tech
ജിയോയുടെ ലാപ്‌ടോപ്പ് 'ജിയോബുക്ക്' വിപണിയിലേക്ക്
|9 Feb 2022 3:44 PM GMT
വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുക
ടെലികോം ഭീമന്മാരായ ജിയോയുടെ ലാപ്‌ടോപ്പ് 'ജിയോബുക്ക്' വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്‌ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുക.
മീഡിയ ടെക് എംടി8788, സ്‌നാപ്ഡ്രാഗൺ 665 എന്നിവകളിലൊരു ചിപ്‌സെറ്റാണ് ലാപ്‌ടോപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം, 1366×768 എൽസിഡി ഡിസ്‌പ്ലേ എന്നീ സവിശേഷതകളും ലാപ്‌ടോപ്പിനുണ്ട്. മിനി-എച്ച്ഡിഎംഐ കണക്ടർ, ഡ്യുവൽ ബാൻഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ജിയോബുക്കിനുണ്ടാവും.
ജിയോ സ്റ്റോർ, ജിയോ മീറ്റ്‌സ്, ജിയോ പേജസ്, മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആപ്പുകൾ ലാപ്‌ടോപ്പിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനിയായ എംഡൂർ ഡിജിറ്റൽ ടെക്‌നോളജിയാണ് ലാപ്‌ടോപ്പ് നിർമ്മിക്കുക.