Tech
എയർടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈൽ നിരക്ക് വർധിപ്പിക്കുന്നു
Tech

എയർടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈൽ നിരക്ക് വർധിപ്പിക്കുന്നു

Web Desk
|
28 Nov 2021 3:34 PM GMT

എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ 25 ശതമാനമാണ് മൊബൈൽ നിലക്ക് വർധിപ്പിച്ചത്. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.

എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. ഡിസംബർ ഒന്നു മുതൽ പ്രീപെയ്ഡ് നിരക്കുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി.

നിലവിൽ 75 രൂപയുടെ പ്ലാൻ ഡിസംബർ ഒന്നു മുതൽ 91 ആയി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 ആവും, 399 രൂപയുടെ പ്ലാൻ 479 ആവും, 1299 രൂപയുടെ പ്ലാൻ 1599 ആവും, 2399 രൂപയുടെ പ്ലാൻ 2879 ആയും വർധിപ്പിക്കും.

ഡാറ്റാ ടോപ് അപ് പ്ലാനുകളിലും വർധനയുണ്ടാവും. 61 രൂപക്ക് 6 ജിബി (നിലവിൽ 51 രൂപ), 121 രൂപക്ക് 12 ജിബി (നിലവിൽ 101 രൂപ), 301 രൂപക്ക് 50 ജിബി (നിലവിൽ 251 രൂപ) എന്നിങ്ങനെയാണ് വർധന.

എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ 25 ശതമാനമാണ് മൊബൈൽ നിലക്ക് വർധിപ്പിച്ചത്. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.

Related Tags :
Similar Posts