Tech
തകരുമോ യൂട്യൂബ്;   പുതിയ വീഡിയോ ആപ്പിറക്കാനൊരുങ്ങി മെറ്റ
Tech

തകരുമോ യൂട്യൂബ്; പുതിയ വീഡിയോ ആപ്പിറക്കാനൊരുങ്ങി മെറ്റ

Web Desk
|
4 April 2024 12:42 PM GMT

പുതിയ ആപ്പ് ആദ്യം പുറത്തിറക്കുക അമേരിക്കയിൽ

ടിക്‌ടോകിന്റെ വരവോടെയാണ് വെർട്ടിക്കൽ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചാരമേറുന്നത്. ഇന്ത്യയിൽ ടിക്‌ടോക് നിരോധിച്ചതോടെ ഏറ്റവുമധികം മാർക്കറ്റ് കയ്യടക്കിയത് ഗൂഗിളിന്റെ യുട്യൂബ് ഷോർട്ട്‌സും ഫേസ്ബുക്ക് മെറ്റയുടെ ഇൻസ്റ്റാഗ്രാം റീൽസുമാണ്. ഇപ്പോഴിതാ കുത്തക പിടിച്ചടക്കാൻ വെർട്ടിക്കൽ വീഡിയോക്ക് മുൻഗണന കൊടുക്കുന്ന പുതിയ വിഡിയോ ആപ്പിറക്കാൻ പോവുകയാണ് മെറ്റ.

റിപ്പോർട്ടുകൾ പ്രകാരം പുതിയ ആപ്പ് മറ്റ് വെർട്ടിക്കൽ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വളരെ പുതുമയുള്ളതായിരിക്കും. എല്ലാത്തരം വീഡിയോ ഫോർമാറ്റുകളെയും പുതിയ ആപ്പ് സ്വീകരിക്കും, ഇതിൽ ഒരു മിനിറ്റ് വിഡിയോകളും ദൈർഘ്യമുള്ള വീഡിയോകളുമുൾപ്പെടും. ലൈവ് വീഡിയോകളും പുതിയ ആപ്പിൽ ലഭ്യമാകും.

തുടക്കത്തിൽ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് ലഭിക്കുക തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

ഇന്ത്യയിൽ നിരോധിച്ചെങ്കിലും പല വിദേശരാജ്യങ്ങളിലും ടിക്‌ടോക് വെർട്ടിക്കൽ വീഡിയോ കുത്തക അടക്കിവാഴുകയാണ്. അമേരിക്കയിലും ടിക്‌ടോക്കിന് നിരോധന ആലോചനകൾ വരുന്നതോടെ ഈ മാർക്കറ്റ് പുതിയ ആപ്പിലൂടെ പിടിച്ചടക്കുകയാണ് മെറ്റയുടെ ലക്ഷ്യം.

വെർട്ടിക്കൽ വീഡിയോകൾക്ക് പിന്നാലെ ലാൻഡ്‌സ്‌കേപ്പ് വീഡിയോകളും കൂടി ആപ്പ് തുടർക്കാലത്തിൽ അവതരിപ്പിക്കും. ഇതുവഴി യുട്യൂബിന് വെല്ലുവിളിയാകാനും ഫേസ്ബുക്ക് മെറ്റ ശ്രമിക്കുന്നുണ്ട്.

Similar Posts