Tech
എഡ്ജിൽ നിന്ന് ചില ഫീച്ചറുകൾ നീക്കം ചെയ്യാനൊരുങ്ങി മൈക്രോസോഫ്റ്റ്
Tech

എഡ്ജിൽ നിന്ന് ചില ഫീച്ചറുകൾ നീക്കം ചെയ്യാനൊരുങ്ങി മൈക്രോസോഫ്റ്റ്

Web Desk
|
29 Aug 2023 1:30 PM GMT

പുതിയ അപ്‌ഡേറ്റോടെ അഞ്ച് ഫീച്ചറുകളാണ് മൈക്രോസോഫ്റ്റ് നീക്കം ചെയ്യുന്നത്

പുതിയ അപ്‌ഡേറ്റിൽ വെബ് ബ്രൗസറായ എഡ്ജിൽ നിന്നും ചില ഫീച്ചറുകൾ നീക്കം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എഡ്ജ് വേർഷൻ 117 (v 117) ലോഞ്ചിങ്ങോടെ അഞ്ച് ഫീച്ചറുകളാണ് മൈക്രോസോഫ്റ്റ് നീക്കം ചെയ്യുന്നത്. മാത് സോൾവർ, പിക്ച്ചർ ഡിക്ഷണറി, സൈറ്റേഷൻ, ഗ്രാമർ ടൂൾസ്, കിഡ്‌സ് മോഡ് എന്നീ ഫീച്ചറുകളാണ്് നീക്കം ചെയ്യുന്നത്.

യുസർ എക്‌സ്പീരിയൻസ് മെച്ചപ്പെടുത്താനും പ്രവർത്തനം ലളിതമാക്കാനുമാണ് നീക്കം ചെയ്യുന്നത്. എഡ്ജ് വേർഷൻ 117 സെപ്റ്റംബർ 14ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൻഡോസ് 10,11 മാക് ഓ.എസ്, ലിനക്‌സ് എന്നിവയിലെല്ലാം ഈ വേർഷൻ ലഭ്യമാകും.

അതേസമയം 'വിൻഡോസ് 11 ഇൻസൈഡർ പ്രിവ്യു ബിൽഡ് 22631.2262' ബീറ്റാ ചാനലിൽ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇതിൽ പുതിയ സെറ്റിംഗ്‌സ് ഹോം പേജ് അവതരിപ്പിക്കുകയും ബാക്കപ്പ, റീസ്‌റ്റോർ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഹോംപേജ് ഉപയേക്താക്കളുടെ ഡിവൈസിനെകുറിച്ചുള്ള വിവരങ്ങളും പ്രധാന സെറ്റിംഗ്‌സ് ഓപ്ഷനുകളിലേക്കുള്ള വേഗത്തിലുള്ള ആക്‌സസും നൽകും. ഇതുകൂടാതെ മൈക്രോസോഫ്റ്റ് അക്കൗണ്ട് മാനേജ് ചെയ്യാനും ഇത് സഹായിക്കും.

Similar Posts