Mobile
ഫീച്ചറുകളെല്ലം ഒന്നിനൊന്നു മെച്ചം; ഇന്ത്യൻ വിപണിയിലേക്കെത്തുന്ന പുത്തൻ സമാർട്ട് ഫോണുകളെ പരിചയപ്പെടാം
Mobile

ഫീച്ചറുകളെല്ലം ഒന്നിനൊന്നു മെച്ചം; ഇന്ത്യൻ വിപണിയിലേക്കെത്തുന്ന പുത്തൻ സമാർട്ട് ഫോണുകളെ പരിചയപ്പെടാം

Web Desk
|
4 April 2022 2:41 PM GMT

ഏപ്രിൽ ഏഴിനാണ് റിയൽ മി ജിടി 2 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ്

പ്രമുഖ ബ്രാൻഡുകളുടെ സമാർട്ട്‌ഫോൺ മോഡലുകൾ ഇൗ മാസം ഇതാ ഇന്ത്യൻ വിപണിയിലേക്കെത്തുകയാണ്. ഷവോമി, റിയൽ മി, മോട്ടറോള, ഓപ്പോ തുടങ്ങിയ ബ്രാൻഡുകളുടെ പുത്തൻ മോഡലുകൾ ഇന്ത്യൻ വിപണി കീഴടക്കുമെന്ന് തന്നെ അനുമാനിക്കാം. നേരത്തെ ആഗോള വിപണിയിൽ സജീവമായിരുന്ന ഈ പ്രമുഖ ബ്രാൻഡുകളുടെ പുതിയ മോഡലുകൾ അൽപ്പം വൈകിയാണ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്.

1.ഒപ്പോ എഫ് 21 പ്രോ


ഒപ്പോ എഫ് 21 പ്രോ സീരീസിന്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് ഏപ്രിൽ 12 നാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4 ജി മോഡലിൽ സ്‌നാപ്ഡ്രാഗൺ 680 ചിപ്പും 5 ജിയിൽ 695 ചിപ്പുമായിരിക്കും ലഭ്യമാകുക. 6.43-ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ, 33വാട്ട് ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഒപ്പോ എഫ് 21 പ്രോയുടെ പ്രധാന ഫീച്ചറുകൾ.

2. റിയൽ മി ജിടി 2 പ്രോ


ഏപ്രിൽ ഏഴിനാണ് റിയൽ മി ജിടി 2 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ്. 6.7-ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ്, അമോലെഡ് ഡിസ്‌പ്ലേ പാനലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ട്രിപ്പിൾ ക്യാമറയുണ്ടെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. 50 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്‌സൽ അൾട്രാ മാക്രോ ലെൻസ് എന്നിവയാണ് റിയൽ മി ജിടി 2 പ്രോയിലെ ക്യാമറകൾ. സെൽഫി ക്യാമറയാകട്ടെ 32 മെഗാപിക്‌സലുമാണ്.

3.മോട്ടറോള എഡ്ജ് 30


മോട്ടറോള എഡ്ജ് 30 യുടെ ഇന്ത്യൻ ലോഞ്ചിങ്ങ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിവരം. എങ്കിലും ഏപ്രിൽ മാസം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോള വിപണിയിൽ നേരത്തെ സജീവമായിരുന്ന ഈ മോഡൽ അൽപ്പം വൈകി തന്നെയാണ് ഇന്ത്യൻ വിപണിയിലെത്തുക. ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഡലിൽ സ്‌നാപ്ഡ്രാഗൺ 778 ജി പ്ലസ് ചിപ്പ്‌സെറ്റും, 8 ജിബി റാമും ഉണ്ട്.

4.ഷവോമി 12 പ്രോ


മുൻനിര ബ്രാൻഡുകളിലൊന്നായ ഷവോമിയുടെ 12 പ്രോ ആഗോള വിപണിയിൽ വലിയ നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഷവോമി 12 പ്രോ ആഗോള വിപണയിലെത്തിയത്. ഇന്ത്യയിൽ ഏപ്രിൽ 12 മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം. ലോഞ്ചിങ്ങിനോട് അനുബന്ധിച്ചുള്ള ടീസർ കമ്പനി ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 8 ജിബി മുതൽ 12 ജിബി വരെ റാം, 4600 എംഎഎച്ച് ബാറ്ററി, 256 ജിബി സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് ഷവോമി 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ. വൈഡ്, അൾട്രോ വൈഡ്, ടെലിഫോട്ടോ സംവിധാനങ്ങളോടു കൂടിയ 50 എംപി ഫ്രണ്ട് ക്യാമറയാണ് മറ്റൊരു പ്രധാന സവിശേഷത. വയർ, വയർലെസ് സൗകര്യങ്ങളോടെയുള്ള ഫാസ്റ്റ് ചാർജിങ്ങും ലഭ്യമാണ്. ഷവോമി 12 പ്രോയ്‌ക്കൊപ്പം വൺപ്ലസ് 10 പ്രോ, സാംസങ്ങ് ഗാലക്‌സി 22 സീരീസ്, ആപ്പിൾ ഐഫോൺ 13 തുടങ്ങിയ മുൻനിര ബ്രാൻഡുകളും മത്സര രംഗത്തുണ്ട്.

Similar Posts