Mobile
മടക്കാം ഒടിക്കാം; കിടിലൻ ഡിസൈനുമായി സാംസങ്‌, ഞെട്ടിയ ഫീച്ചറുകളും
Mobile

മടക്കാം ഒടിക്കാം; കിടിലൻ ഡിസൈനുമായി സാംസങ്‌, ഞെട്ടിയ ഫീച്ചറുകളും

Web Desk
|
23 Aug 2021 3:46 PM GMT

സാംസങ് ഗ്യാലക്‌സി Z ഫോള്‍ഡ് 3, Z ഫ്ലിപ്പ് 3 മോഡലുകളുടെ ബുക്കിംങ് ആരംഭിച്ചു

സാംസങ് ഗ്യാലക്‌സി Z ഫോള്‍ഡ് 3, Z ഫ്ലിപ്പ് 3 മോഡലുകളുടെ ബുക്കിംങ് ആരംഭിച്ചു. മടക്കിവയ്ക്കാവുന്ന രീതിയിലുള്ള ഫോണിന്റെ ഡിസൈനാണ് ഏറെ ശ്രദ്ധേയം. ഗാലക്സി Z ഫോൾഡ് 2ന്റെ പിൻഗാമിയാണ് ഗാലക്സി Z ഫോൾഡ് 3. അതേസമയം ഗാലക്സി Z ഫ്ലിപ്പ്, ഗാലക്സി Z ഫ്ലിപ്പ് 5ജി ഫോണുകളുടെ പകരക്കാരനാണ് ഗാലക്സി Z ഫ്ലിപ്പ് 3. ഇരുഫോണുകളും ഒരു പരിധി വരെ വെള്ളത്തെ ചെറുത്ത് നിൽക്കുന്ന വാട്ടർ-റെസിസ്റ്റന്റ് IPX8 ബിൽഡ് ക്വാളിറ്റിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം ഇരു സ്മാർട്ട്ഫോണുകളുടെയും ഡിസ്‌പ്ലേയ്ക്കുണ്ട്.

Z ഫോള്‍ഡ് 3യ്ക്ക് 1,49,999 മുതല്‍ 1,57,999 വരെയാണ് ബുക്കിംങ് വില. Z ഫ്ലിപ്പ് 3യ്ക്ക് 84,999 മുതല്‍ 89,999 വരെയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ഗാലക്‌സി Z ഫോൾഡ് 3 ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ Z ഫ്ലിപ്പ് 3 വാങ്ങാം.


വൺ യുഐ ആണ് ഗാലക്സി Z ഫോൾഡ് 3യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 7.6 ഇഞ്ച് പ്രൈമറി ക്യുഎക്സ്ജിഎ+ (2,208x1,768 പിക്സൽസ്) ഡൈനാമിക് അമോലെഡ് 2 എക്സ് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 22.5:18 ആസ്പെക്ട് റേഷ്യോ, 374ppi പിക്സൽ ഡെൻസിറ്റി എന്നിവും Z ഫോൾഡ് 3യുടെ മറ്റ് ഫീച്ചറുകളുമാണ്. 2.84GHz സ്പീഡുള്ള 5nm ഒക്ടാകോർ SoC പ്രോസസ്സറാണ് ഗാലക്സി Z ഫോൾഡ് 3ന്റെ കരുത്ത്.


വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3യ്ക്ക്. 6.7 ഇഞ്ച് പ്രൈമറി ഫുൾ-എച്ച്ഡി+ (1,080x2,640 പിക്സലുകൾ) ഡൈനാമിക് അമോലെഡ് 2 എക്സ് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 22:9 ആസ്പെക്ട് റേഷ്യോ, കൂടാതെ 425ppi പിക്സൽ ഡെൻസിറ്റി എന്നിവയും Z ഫ്ലിപ്പ് 3യ്ക്കുണ്ട്. 2.84GHz പരമാവധി ക്ലോക്ക് സ്പീഡുള്ള 5nm ഒക്ട-കോർ SoC പ്രോസസ്സറാണ് Z ഫ്ലിപ്പ് 3യുടെ കരുത്തി.






കൂടുതൽ ഫീച്ചറുകൾ കാണാം.

Similar Posts