Mobile
iphone
Mobile

മാറ്റങ്ങളുമായി കൺട്രോൾ സെന്റർ; ഐഫോൺ ഇനി എളുപ്പം സ്വിച്ച് ഓഫ് ചെയ്യാം

Web Desk
|
16 Jun 2024 5:14 AM GMT

കണ്‍ട്രോള്‍ സെന്റര്‍ തുറക്കുമ്പോള്‍ തന്നെ മുകളില്‍ വലത് കോണിലായി പവര്‍ ബട്ടന്‍ കാണാം. ഈ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ മതി

ന്യൂയോർക്ക്: ഐ.ഒ.എസ് 18 നിലൂടെ ആപ്പിൾ ഒരുപിടി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതിലെ ഫീച്ചറുകൾ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വാര്‍ത്തകളായി വരുന്നുമുണ്ട്.

അതിലെ പ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത് കൺട്രോൾ സെന്റിറിലാണ്. മുമ്പുണ്ടായിരുന്നതിനേക്കാൾ ഒരു പിടി ഫീച്ചറുകളാണ് കൺട്രോൾ സെന്ററിൽ എത്തിയിരിക്കുന്നത്. അതിലൊരു സവിശേഷതയാണ് സ്വിച്ച് ഓഫ് ഓപ്ഷൻ. എളുപ്പത്തിൽ ഫോൺ സ്വിച്ച് ഓഫാക്കാൻ സാധിക്കും എന്നതാണ് കൺട്രോൾ സെന്ററിലെ ഈ ഫീച്ചർ കൊണ്ട് കഴിയുക.

നിലവിൽ വോളിയും ബട്ടണും പവർ ബട്ടണും ഒരേസമയം അമർത്തിയാലാണ് ഫോൺ സ്വിച്ച് ഓഫാക്കാൻ സാധിച്ചിരുന്നത്. സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള സ്ലൈഡര്‍ ഓപ്ഷന്‍ അപ്പോഴാണ് വരിക. ഈ സ്ലൈഡര്‍ ഉപയോഗിച്ചാണ് ഐഫോണ്‍ ഓഫ് ആക്കേണ്ടത്. എന്നാൽ കൺട്രോൾ സെന്ററിലെ ടേൺ ഓഫ് ഓപ്ഷൻ ഒന്ന് നീക്കിയാൽ മതി. കണ്‍ട്രോള്‍ സെന്റര്‍ തുറക്കുമ്പോള്‍ തന്നെ മുകളില്‍ വലത് കോണിലായി പവര്‍ ബട്ടന്‍ കാണാം. ഈ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള സ്ലൈഡര്‍ കാണാം. അത് ടോഗിള്‍ ചെയ്ത് ഫോണ്‍ ഓഫ് ചെയ്യാം.

ഹോം സ്ക്രീനിലെ ആപ്പ് ഐക്കണുകൾക്ക് മാറ്റം വരുത്താന്‍ കഴിയുന്നതുള്‍പ്പെടെ ഐ.ഒ.എസ് 18നിലെ മാറ്റങ്ങളാണ്. ഐക്കണിന്റെ വലുപ്പം, നിറം എന്നിവയൊക്കെ ഇഷ്ടാനുസരണം മാറ്റാൻ സാധിക്കും. ആദ്യമായാണ് ഐക്കണുകളുടെ വലുപ്പം മാറ്റാനുള്ള സംവിധാനം ആപ്പിൾ കൊണ്ടുവരുന്നത്.

ആപ്പിളിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായ വോയിസ് അസിസ്റ്റന്റ് 'സിരി'യെയും ഇത്തവണ ആപ്പിൾ അടിമുടി പരിഷ്കരിച്ചിട്ടുണ്ട്. എ ഐയുടെ പിൻബലത്തോടെയാണ് പുതിയ സിരി എത്തുന്നത്. ഐക്കണിൽ ഉൾപ്പെടെ മാറ്റങ്ങളുണ്ടാകും. ചാറ്റ് ജിപിടി ഉപയോഗിക്കാൻ കഴിയുമെന്നതുൾപ്പെടെ എ.ഐയുടെ സഹായത്തോടെ ഉപയോക്താവിന്റെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സിരിക്ക് സാധിക്കും.

അതേസമയംഐ.ഒ.എസ് 18ന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്. ആപ്പിള്‍ 16ന് ഇറങ്ങുന്നതിന് മുന്നോടിയായെ ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ 18ല്‍ എത്തൂ.

Related Tags :
Similar Posts