Mobile
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ജിയോ - ഗൂഗിൾ ഫോൺ വരുന്നു
Mobile

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ജിയോ - ഗൂഗിൾ ഫോൺ വരുന്നു

Web Desk
|
6 Sep 2021 12:26 PM GMT

ജൂണ്‍ 24 ന് നടന്ന വാര്‍ഷിക മീറ്റിങ്ങില്‍ പുതിയ ഫോണ്‍ വിപണിയിലെത്തുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു

കാത്തിരിപ്പിനൊടുവില്‍ ജിയോയുടെ പുതിയ സ്മാര്‍ട്ട് ഫോണായ ജിയോ നെക്‌സ്റ്റ് സെപ്തംബര്‍ 10 ന് വിപണിയിലെത്തും. ജൂണ്‍ 24 ന് നടന്ന വാര്‍ഷിക മീറ്റിങ്ങില്‍ പുതിയ ഫോണ്‍ വിപണിയിലെത്തുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. ഗൂഗിളുമായി സംയോജിച്ചാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗൂഗിളിന്റെയും ജിയോയുടെയും എല്ലാ ആപ്ലിക്കേഷനുകളും ഫോണില്‍ ലഭ്യമാകും.

ജിയോ നെക്‌സ്റ്റ് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയ തരംഗമായിരിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. ലോകത്താകമാനം ജിയോ നെക്‌സ്റ്റിന്റെ വിപണി സാധ്യമാകാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടനവധി സവിശേഷതകളുമായാണ് ജിയോ പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.

വോയ്‌സ് അസിസ്റ്റന്റ്, ഭാഷാ വിവര്‍ത്തന സഹായി, സ്മാര്‍ട്ട് ക്യാമറ, എച്ച്ഡിആര്‍ ക്യാമറ, ഗൂഗിള്‍ അസിസ്റ്റന്റ്, ഒറ്റ ക്ലിക്കില്‍ ഉപഭോക്താവിന് മാതൃഭാഷയില്‍ വാര്‍ത്തകളും വിവരങ്ങളും കാണാനും കേള്‍ക്കാനും സാധിക്കുക എന്നിവയൊക്കെയാണ് ജിയോ നെക്‌സ്റ്റിന്റെ പ്രധാന സവിശേഷതകള്‍.

നിരവധി പ്രത്യേകതകളുമായി എത്തുന്ന ജിയോ നെക്‌സറ്റിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ജൂണ്‍ 24 ന് നടന്ന പ്രസ്താവനയില്‍ റിലയന്‍സ് അറിയിച്ചത് പരിഗണിച്ചാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയായിരിക്കും ജിയോ നെക്‌സ്റ്റിനെന്നാണ് സൂചന.

Related Tags :
Similar Posts