സിം സ്ലോട്ടില്ല; വരുന്നു വമ്പൻ മാറ്റങ്ങളോടെ പുതിയ ഐഫോൺ
|അടുത്ത വർഷം ഐഫോണിൽ 48എംപി ക്യാമറ ലെൻസും 2023ൽ പെരിസ്കോപ്പ് ലെൻസും ചേർക്കാൻ ആപ്പിൾ പദ്ധതിയിട്ടതായും QLC ഫ്ളാഷ് സ്റ്റോറേജ് സംവിധാനം കൊണ്ടുവരുന്നതായും റിപ്പോർട്ടുണ്ട്
2022 സെപ്തംബറോടെ സിം സ്ലോട്ടില്ലാതെ ഐ ഫോൺ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ട്. ബ്രസീലിയൻ വെബ്സൈറ്റ് ബ്ലോഗായ 'ഡോയാണ്' വിവരം പങ്കുവെച്ചത്. ഐഫോണിന്റെ 15 പ്രോ മോഡലിന്് സിം കാർഡ് സ്ലോട്ട് ഉണ്ടാകില്ലെന്നാണ് വെളിപ്പെടുത്തൽ. 2022 സെപ്തംബറിൽ ഇ-സിം സംവിധാനത്തോടെ സമാർട്ട് ഫോണുകൾ അവതരിപ്പിക്കാൻ ആപ്പിൾ യുഎസിലെ പ്രധാന സ്മാർട്ട് ഫോൺ കമ്പനികളോട് നിർദേശിച്ചതായി മാക്ക്റൂമേഴ്സ് റിപ്പോർട്ട് ചെയ്തു.
അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഐഫോൺ 15, ഐഫോൺ 14 മോഡലുകളിൽ നിന്ന് ആരംഭിക്കുന്ന സിം കാർഡ് സ്ലോട്ട് ആപ്പിൾ നീക്കം ചെയ്തേക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഫോണിൽ ഡ്യുവൽ സിമ്മിനു പകരം രണ്ട് ഇ-സിം സംവിധാനങ്ങളുടെ പിന്തുണയുണ്ടായേക്കുമെന്നുള്ള സൂചനയും നിലനിൽക്കുന്നു.
ഐഫോണിന്റെ അടുത്ത സീരീസുകളിൽ 2 ടിബി-യുടെ അധിക സ്റ്റോറേജ് ഉണ്ടായിരിക്കും. അടുത്ത വർഷം ഐഫോണിൽ 48എംപി ക്യാമറ ലെൻസും 2023ൽ പെരിസ്കോപ്പ് ലെൻസും ചേർക്കാൻ ആപ്പിൾ പദ്ധതിയിട്ടതായും QLC ഫ്ളാഷ് സ്റ്റോറേജ് സംവിധാനം കൊണ്ടുവരുന്നതായും റിപ്പോർട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഈ ഐഫോൺ ക്യാമറ അപ്ഗ്രേഡുകൾ തായ്വാൻ നിർമ്മാതാക്കളായ ലാർഗാൻ പ്രിസിഷന്റെ വിപണി വിഹിതം, വരുമാനം, ലാഭം എന്നിവയിൽ വർദ്ധനയുണ്ടാക്കിയേക്കും. 48MP ക്യാമറ ഐഫോൺ 14 പ്രോ മോഡലുകളിൽ മാത്രമായി നിലനിൽക്കുകയും 8K വീഡിയോ റെക്കോർഡിംഗിന് അനുവദിക്കുകയും ചെയ്യും. പരിഷ്കാരങ്ങൾ അടുത്ത വർഷം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.