Mobile
വൺപ്ലസ് 10ടി 5ജി 16 ജി.ബി വിൽപ്പന ആഗസ്റ്റ് 16ന്; കൂടുതൽ വിവരങ്ങൾ...
Mobile

വൺപ്ലസ് 10ടി 5ജി 16 ജി.ബി വിൽപ്പന ആഗസ്റ്റ് 16ന്; കൂടുതൽ വിവരങ്ങൾ...

Web Desk
|
11 Aug 2022 3:02 PM GMT

150 വാട്ട് സൂപ്പർവോക് എൻഡുറൻസ് എഡിഷൻ വയർ ചാർജിങ് സവിശേഷതയുമായി 4800 എം.എ.എച്ച് ബാറ്ററിയും 50 മെഗാപിക്‌സൽ ട്രിപ്പിൾ റെയർ കാമറയും മോഡലിലുണ്ടാകും

വൺപ്ലസ് 10ടി 5ജി 16 ജി.ബി വേരിയൻറിന്റെ ഇന്ത്യയിലെ വിൽപ്പന ആഗസ്റ്റ് 16ന്. മോഡൽ 16 ന് 12 മണിയോടെ ആമസോൺ വഴിയും വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബുക് ചെയ്യാം. 16 ജി.ബി റാം + 256 ജി.ബി വേരിയൻറിന് ഇന്ത്യയിൽ 55,999 ആണ് വില. മൂൺസ്‌റ്റോൺ ബ്ലാക് നിറത്തിലാണ് മോഡൽ ലഭ്യമാകുക. എസ്.ബി.ഐ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇ.എം.ഐ ഇടപാട് എന്നിവക്ക് 5000 രൂപ ഇളവ് ലഭിക്കും. 2000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കിട്ടും. 2799 രൂപയുടെ 12 മാസ സ്‌ക്രീൻ പ്രൊട്ടക്ഷൻ പ്ലാൻ 499 രൂപക്ക് ലഭിക്കും. ആഗസ്റ്റ് 31 വരെയാണ് ഈ ഓഫർ.


മോഡലിന്റെ 8ജി.ബി+ 128 ജി.ബി, 12 ജിബി+256 ജി.ബി എന്നീ വേരിയൻറുകൾ നേരത്തെ ആഗോള മാർക്കറ്റിലിറങ്ങുകയും ആഗസ്റ്റ് ആറിന് വിൽക്കുകയും ചെയ്തിരുന്നു. ക്വയൽകോം സ്നാപ്ഡ്രാഗൺ 8+ ജനറേഷൻ വൺ എസ്.ഒ.സിയിൽ പ്രവർത്തിക്കുന്നതാണ് വൺപ്ലസ് ടി 5ജി മോഡൽ. 150 വാട്ട് സൂപ്പർവോക് എൻഡുറൻസ് എഡിഷൻ വയർ ചാർജിങ് സവിശേഷതയുമായി 4800 എം.എ.എച്ച് ബാറ്ററിയും 50 മെഗാപിക്‌സൽ ട്രിപ്പിൾ റെയർ കാമറയും മോഡലിലുണ്ടാകും.


ഓക്സിജൻ ഒ.എസ്12.1 ലാണ് 10 ടി 5ജി മോഡൽ പ്രവർത്തിക്കുക. 120 ഹെർട്ട്സ് റിഫ്രഷ് റൈറ്റോടെ 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഫ്‌ളൂയിഡ് അമോൽഡ് ഡിസ്പ്ലേയുണ്ടാകും. 50 മെഗാപിക്സൽ പ്രൈമറി സെൻസർ പുറമേ എട്ടു മെഗാപിക്സൽ അൾട്രാ വൈഡ് സെക്കൻഡറി ഷൂട്ടറും രണ്ടും മെഗാപിക്സൽ മാക്രോ ക്യാമറയും സംവിധാനിക്കും.

OnePlus 10T 5G 16GB sale on August 16; More info...

Similar Posts