നാല് ക്യാമറയുമായി റിയൽമി; 12 സീരിസിലെ മോഡലുകൾ ഇന്ത്യയിൽ എത്തി
|രണ്ട് ഫോണുകളും ഫെബ്രുവരി 6 മുതൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ പോർട്ടലിലൂടെയും സ്വന്തമാക്കാം
ന്യൂഡല്‍ഹി: റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക്. 12 സീരിസിന്റെ ടീസർ കുറച്ചായി റിയൽമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് വരികയായിരുന്നു.
ഫുൾ ഹൈ ഡെഫിനിഷൻപ്ലസ്(എഫ്.എച്ച്.ഡി ) ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാൽകോം ആണ് പ്രൊസസർ. 5000 എം.എ.എച്ച് ബാറ്ററി, ആൻഡ്രോയിഡ് 14 എന്നിവയും പ്രത്യേകതകളാണ്.
വിലവിവരം ഇങ്ങനെ....
റിയൽമി 12 പ്രോ, രണ്ട് വാരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 8ജിബി പ്ലസ് 128 ജിബിയും 8ജിബി പ്ലസ് 256 ജിബിയിലുമാണ് മോഡലുകൾ. ഇതിൽ ആദ്യത്തെ മോഡലിന് 25,999 രൂപയും രണ്ടാമത്തെ മോഡലിന് 26,999 രൂപയുമാണ് വില.
അതേസമയം റിയൽമി 12 പ്രോ പ്ലസ് മൂന്ന് വാരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിവയാണ് മോഡലുകൾ. 29,999, 31,999, 33,999 എന്നിങ്ങനെയാണ് യഥാക്രമം വില.
12 പ്രോയുടെത് ഒക്ട കോർ ക്വാൽക്കം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റും 12 പ്രോ പ്ലസിലേത് 7എസ് ജെൻ 2 പ്രൊസസറുമാണ്. പ്രോയുടെത് 50 എംപിയാണ് പ്രധാന ക്യാമറ. സെൽഫി ക്യാമറ 16 എംപിയുടെതും. എട്ട് എംപിയുടെ അൾട്രാ വൈഡ് ലെൻസും 32 എംപിയുടെ ടെലിഫോട്ടോ ലെൻസുമുണ്ട്. പ്രോ പ്ലസിലേത് ടെലിഫോട്ടോ ലെൻസ് 64 എംപിയുടെതാണ്. സെൽഫി ക്യാമറ 32 എംപിയുടെതും. രണ്ട് മോഡലുകൾക്കും 5000 എം.എ.എച്ച് ആണ് ബാറ്റി. 67 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും.
രണ്ട് ഫോണുകളും ഫെബ്രുവരി 6 മുതൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ പോർട്ടലിലൂടെയും സ്വന്തമാക്കാം. റിയല്‍മിയുടെ 2024ലെ ആദ്യ മോഡലുകളാണ് രണ്ടും.
Summary-Realme 12 Pro and Realme 12 Pro+ launched in India