Mobile
റെഡ്മിയുടെ പുതിയ ഹാൻഡ് സെറ്റ് റെഡ്മി 10 ഇന്ത്യയിൽ അവതരിപ്പിച്ചു
Mobile

റെഡ്മിയുടെ പുതിയ ഹാൻഡ് സെറ്റ് റെഡ്മി 10 ഇന്ത്യയിൽ അവതരിപ്പിച്ചു

Web Desk
|
17 March 2022 2:47 PM GMT

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട് വേരിയന്റുകളും 1,000 രൂപ കിഴിവോടെ ലഭിക്കുന്നതാണ്

ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡായ റെഡ്മിയുടെ പുതിയ ഹാൻഡ്‌സെറ്റ് റെഡ്മി 10 ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സ്മാർട് ഫോണും വിപണിയിലേക്കെത്തുന്നത്. പുതിയ റെഡ്മി 10 നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് വരുന്നത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് റെഡ്മി 10 വരുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട് വേരിയന്റുകളും 1,000 രൂപ കിഴിവോടെ ലഭിക്കുന്നതാണ്. മി.കോം, ഫ്‌ലിപ്കാർട്ട്, ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി മാർച്ച് 24 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വാങ്ങാം. 6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് റെഡ്മി 10ന്റെ സവിശേഷത. ഫോൺ ഉയർന്ന റിഫ്രഷ് റേറ്റിങ്ങിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ, ഉള്ളടക്ക സ്ട്രീമിങ്ങിനായി വൈഡ്വൈൻ എൽ1 സർട്ടിഫിക്കേഷനുമായാണ് റെഡ്മി 10 വരുന്നത്.

കോർണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷയുണ്ടെന്നത് ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. നോട്ട് 11 ഉപയോഗിച്ചിരുന്ന ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് റെഡ്മി 10-ൽ പായ്ക്ക് ചെയ്യുന്നത്. 6എൻഎം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ചിപ്സെറ്റിന് ആകെ 8 കോറുകൾ ഉണ്ട്. ഗെയിമിംഗിനായി ഇത് അഡ്രിനോ 610 ജിപിയുവിനൊപ്പമാണ് വരുന്നത്. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസിന്റെ അതേ ഇവോൾ ഡിസൈൻ തന്നെയാണ് റെഡ്മി 10 ഫോണും പിന്തുടരുന്നത്. പസിഫിക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, കരീബിയൻ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

Similar Posts