സ്ക്രീൻ ചുരുക്കാം, ഉയർത്താം; പുതിയ മോഡലുമായി മോട്ടോറോള
|പരമ്പരാഗത മടക്കാവുന്ന സ്മാർട്ട്ഫോണുകളിൽ(foldable smartphone) നിന്നുള്ളൊരു മാറ്റം മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണിനുണ്ടാകും
ബാഴ്സലോണ: മൊബൈൽ വേൾഡ് കോൺഗ്രസിൽ ചുരുക്കാനാവുന്ന സ്മാർട്ട്ഫോൺ അവതരിപ്പിച്ച് മോട്ടോറോള. ഫെബ്രുവരി 27ന് സ്പെയിനിലെ ബാഴ്സലോണയിലാണ് 'അത്ഭുത' ഫോൺ അവതരിപ്പിച്ച് മോട്ടോറോള ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയത്. സാധാരണ മടക്കാവുന്ന ഫോണിൽ നിന്നും വ്യത്യസ്തമാണ് മോട്ടോറോളയുടെ ഈ സ്മാർട്ട്ഫോൺ. മോട്ടോറോളയുടെ റിസർ സെഡ്3(Rizr Z3) എന്ന പഴയ മടക്കിഫോണിൽ നിന്നും വൻ മാറ്റങ്ങളോടെയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
സ്ലൈഡിങ് ഡിസൈനാണ് റിസറിന്റേതെങ്കിൽ പുതിയ മോഡൽ അങ്ങനെ അല്ല. ഫോണിന്റെ അടിഭാഗത്ത് നിന്ന് മേലേക്ക് സ്ക്രീന് ഉയരുന്ന രീതിയിലാണ് പുതിയ ഡിസൈൻ. അതുപോലെതന്നെ സ്ക്രീൻ താഴുകയും ചെയ്യുന്നു. ഫോണിലടങ്ങിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും 5 ഇഞ്ച് പി-ഓലെഡ് ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. 15:9 ആണ് ഫോണിന്റെ ആസ്പെക്ട് റേഷ്യോ.
ഇത് 6.5 ഇഞ്ച് സ്ക്രീനിലേക്കും 22:9 ആസ്പെക്ട് റേഷ്യോയിലേക്കും ഉയർത്താനാകും. ഫോണിന്റെ പിൻഭാഗത്തേക്കാണ് സ്ക്രീൻ മടങ്ങുന്നതും. അവിടെ നിന്നാണ് ഉയരുന്നതും. ബാറ്ററി ബാക്ക്അപ്പൊക്കെ ഉയർത്തിയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പ്രധാനക്യാമറകളും സെൽഫി ക്യാമറയും അടങ്ങുന്നതാണ് ഡിസൈൻ. ഏകദേശം 210 ഗ്രാം ആണ് മോഡലിന്റെ ഭാരം കണക്കാക്കുന്നത്. ഫോണിന്റെ വിശദാംശങ്ങളെക്കുറിച്ച് കമ്പനി കാര്യമായി പുറത്തുവിടുന്നില്ലെങ്കിലും പരമ്പരാഗത മടക്കാവുന്ന സ്മാർട്ട്ഫോണുകളിൽ(foldable smartphone) നിന്നുള്ളൊരു മാറ്റം മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണിനുണ്ടാകും.
👀 Wow! Think I've found my favourite gadget at #MWC23 before it even starts. This concept rollable is really impressive and @Moto was confident enough to let us have hands-on time. Interesting to watch the road to commercialisation on this one... pic.twitter.com/EDgkWsOm1t
— Ben Wood (@benwood) February 26, ൨൦൨൩