Tech
കൂട്ടപ്പിരിച്ചുവിടലിന് ഇടവേള; ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ നിയമിക്കാൻ  ഇലോൺ മസ്‌ക്
Tech

കൂട്ടപ്പിരിച്ചുവിടലിന് ഇടവേള; ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ നിയമിക്കാൻ ഇലോൺ മസ്‌ക്

Web Desk
|
23 Nov 2022 4:41 AM GMT

ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം മസ്‌ക് പറഞ്ഞിരുന്നു

കാലിഫോർണിയ: കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ആയിരക്കണക്കിന് ജീവനക്കാരെയാണ് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് പുറത്താക്കിയത്. ട്വിറ്റർ മേധാവിയായി ചുമതലയേറ്റ ശേഷം മസ്‌ക് ഏകദേശം അയ്യായിരത്തിലധികം ജീവനക്കാരെയാണ് പുറത്താക്കിയത്. രണ്ടും മൂന്നും ഘട്ടമായിട്ടായിരുന്നു പിരിച്ചുവിടൽ. എന്നാൽ ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം മസ്‌ക് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ നിയമക്കാൻ ട്വിറ്റർ പ്ലാൻ ചെയ്യുന്നതായി റിപ്പോർട്ട് പുറത്ത് വന്നത്.

ഇന്ത്യക്ക് പുറമെ ജപ്പാൻ,ഇന്തോനേഷ്യ,ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയേഴ്‌സിനെ നിയമിക്കണമെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. ജീവനക്കാരുമായി അടുത്തിടെ നടത്തിയ മീറ്റിങ്ങിലായിരുന്നു മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ടെക്‌നോളജി സ്റ്റാക്കിന്റെ പ്രധാന ഭാഗങ്ങൾ ആദ്യം മുതൽ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും മസ്‌ക് പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന മുഴുവൻ കമ്മ്യൂണിക്കേഷൻസ്, മാർക്കറ്റിംഗ്, പാർട്ണർ റിലേഷൻസ് ടീമുകളെയും മസ്‌ക് പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, രാജ്യത്തെ എഞ്ചിനീയറിംഗ് ടീമുകളിൽ നിന്നുള്ള ചിലരെപ്പോലും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യ ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് ജീവനക്കാരിൽ 70 ശതമാനവും ഒറ്റരാത്രികൊണ്ട് പിരിച്ചുവിട്ടതായി ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ നിന്ന് എഞ്ചിനീയർമാരെ നിയമിക്കുന്നുണ്ടെങ്കിലുംഏതുതരത്തിലുള്ള എഞ്ചിനീയർമാരെയും സെയിൽസ് എക്‌സിക്യൂട്ടീവുകളെയുമാണ് നിയമിക്കുന്നത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related Tags :
Similar Posts