ഈ ആപ്പുകൾ മൊബൈലിൽ നിന്ന് വേഗം ഡിലീറ്റ് ചെയ്തില്ലെങ്കിൽ എട്ടിന്റെ പണികിട്ടും
|മൂന്നര ലക്ഷത്തോളം മൊബൈലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്
ആവശ്യം ഉള്ളതും ഇല്ലാത്തതുമായ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നതിൽ മടിയില്ലാത്തവരാണ് മിക്കവരും. അറിഞ്ഞും അറിയാതെയും പല ആപ്പുകളും ഫോണിൽ കുടിയേറിയിട്ടുണ്ടാകും. കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നതിനിടയിലും പല ആപ്പുകൾ ഫോണുകളിലെത്താറുണ്ട്. പലർക്കും ആപ്പുകൾക്ക് പിന്നലൊളിഞ്ഞിരിക്കുന്ന ‘ആപ്പ്’കളെപ്പറ്റി വലിയ ധാരണയൊന്നുമില്ലാത്തതിനാൽ അവയെ ഗൗരവമായി കാണാറില്ല.
എന്നാൽ ഗൂഗിൾ േപ്ല സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്ത 14 ആപ്പുകളിൽ ആൻഡ്രോയ്ഡ് മൊബൈലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന മാൽവെയറുകൾ കണ്ടെത്തിയതായി പുറത്തുവന്ന റിപ്പോർട്ട് പറയുന്നു. ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മെക്കഫെയുടെ ഗവേഷകരാണ് േപ്ല സ്റ്റോറിലുണ്ടായിരുന്ന ആപ്പുകളിൽ 'Xamalicious' എന്ന മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയത്.
മാൽവെയർ കണ്ടെത്തിയ ആപ്പുകളിൽ നിന്ന് ഇതിനകം 338,300 ഡൗൺലോഡുകൾ നടന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മൊബെലിൽ നിന്ന് സ്വകാര്യവിവരങ്ങളടക്കം ചോർത്തുന്ന ഈ ആപ്പുകൾ ഉടൻ നീക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
2020 മുതൽ േപ്ല സ്റ്റോറിലുള്ള ആപ്പുകളാണ് മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് എട്ടിന്റെ പണി നൽകിയിരിക്കുന്നത്. അതിൽ മൂന്ന് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കുന്നതിന് മുമ്പ് തന്നെ ഒരുലക്ഷത്തിലധികം വീതം ഇൻസ്റ്റാളുകൾ നടന്നുകഴിഞ്ഞു.
നിലവിൽ പ്ലേ സ്റ്റോറിൽ ഈ ആപ്പുകൾ ലഭ്യമല്ലെങ്കിലും ഫോണിൽ ഈ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്തി അവ ഉടൻ കളയണമെന്നും മെക്കഫെ പറയുന്നു. ആന്റിവൈറസ് സോഫ്ട് വെയറുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് ഇടക്ക് മൊബൈൽ സക്നാൻ ചെയ്യണമെന്നും ടെക്കികൾ പറയുന്നു.
മാൽവെയർ കണ്ടെത്തിയ ആപ്പുകൾ
- -Essential Horoscope for Android (ഇൻസ്റ്റാൾ ചെയ്തതിെൻ എണ്ണം 100,000)
- -3D Skin Editor for PE Minecraft (100,000 )
- -Logo Maker Pro (100,000 )
- -Auto Click Repeater (10,000)
- -Count Easy Calorie Calculator (10,000 )
- -Dots: One Line Connector (10,000)
- -Sound Volume Extender (5,000)