Tech
ഇനി ഡോക്ടറുടെ കുറിപ്പടി വായിക്കാൻ പ്രയാസപ്പെടേണ്ടി വരില്ല; ഗൂഗിൾ സഹായിക്കും
Tech

ഇനി ഡോക്ടറുടെ കുറിപ്പടി വായിക്കാൻ പ്രയാസപ്പെടേണ്ടി വരില്ല; ഗൂഗിൾ സഹായിക്കും

Web Desk
|
21 Dec 2022 12:27 PM GMT

ഡോക്ടർമാരുടെ കൈയക്ഷരം മനസ്സിലാക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ ഫാർമസിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇന്ത്യയിൽ നടന്ന വാർഷിക കോൺഫറൻസിൽ ഗൂഗിള്‍

വളരെയധികം തിടുക്കത്തിലാണ് ഡോക്ടർമാർ മരുന്ന് കുറിപ്പടി എഴുതാറുള്ളത്. എന്നാൽ ഡോക്ടറുടെ കുറിപ്പടി വായിക്കുകയെന്നത് സാധാരണക്കാർക്ക് പ്രയാസം തന്നെയാണ്. ഇനി ഗൂഗിൾ അവ്യക്തമായ കുറിപ്പടികൾ ഗ്രന്ഥങ്ങൾ എന്നിവ എളുപ്പത്തിൽ വിവർത്തനം ചെയ്യുമെന്നും അത് സാധാരണക്കാർക്ക് മനസ്സിലാക്കി തരുമെന്നുമാണ് പറയുന്നത്. ഡോക്ടർമാരുടെ കൈയക്ഷരം മനസ്സിലാക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ ഫാർമസിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇന്ത്യയിൽ നടന്ന വാർഷിക കോൺഫറൻസിൽ ഗൂഗിളിന്റെ വക്താക്കൾ അറിയിച്ചു.

അത്തരമൊരു സംവിധാനം ഇതുവരെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടില്ല. ആദ്യം കുറിപ്പടിയുടെ ചിത്രം എടുക്കുകയും ഗാലറിയിൽ നിന്ന് അപ്ലോഡ് ചെയ്യുകയോ വേണം. പ്രോസസിന് ശേഷം കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ ആപ്പ് കണ്ടെത്തി തരുമെന്നാണ് ഗൂഗിൾ വക്താക്കളുടെ പ്രഖ്യാപനം. ഫാർമസിസ്റ്റുകളെ സഹായത്തോടെ കൈയെഴുത്ത് മെഡിക്കൽ ഡോക്യുമെന്റുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സഹായ സാങ്കേതികവിദ്യയായി ഇത് പ്രവർത്തിക്കും. ആരോഗ്യ വിവരങ്ങൾ എല്ലാവർക്കും ഒരു പോലെ ലഭിക്കാനും മനസ്സിലാക്കാനുമാണ് തങ്ങൾ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിൾ പ്രതികരിച്ചു. പുതിയ പദ്ധതികൾ പ്രദർശിപ്പിക്കുന്ന ദക്ഷിണേഷ്യൻ വിപണിയിലെ കമ്പനിയുടെ വാർഷിക പരിപാടിയാണ് ഗൂഗിൾ ഫോർ ഇന്ത്യ.

Similar Posts