Tech
കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ ജി50
Tech

കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ ജി50

Web Desk
|
23 Sep 2021 7:39 AM GMT

നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്.എം.ഡി ഗ്ലോബലിന്‍റെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട് ഫോണ്‍ ആണിത്

മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആദ്യം മുതലേ കേള്‍ക്കുന്ന പേരാണ് നോക്കിയ. മുന്‍നിര ബ്രാന്‍ഡുകളുടെ പല തരം മോഡല്‍ വന്നാലും നോക്കിയ എന്ന ബ്രാന്‍ഡില്‍ വിശ്വസിക്കുന്നവരുണ്ട്. 'കയ്യിലൊതുങ്ങുന്ന വിലയില്‍ ക്വാളിറ്റിയുള്ള ഫോണ്‍' അതാണ് നോക്കിയ ഫോണുകളുടെ സവിശേഷത. നോക്കിയയില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ നോക്കിയ G50 ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു.




നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്.എം.ഡി ഗ്ലോബലിന്‍റെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട് ഫോണ്‍ ആണിത്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോട് കൂടിയുള്ളതാണ് പുതിയ നോക്കിയ ഫോണ്‍. 64 ജിബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രൊസസറാണ് 4 ജിബി റാമിലുള്ള ഈ സ്മാർട് ഫോണിനുള്ളത്.



പിന്‍ഭാഗത്തായി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവുമുണ്ട്. 48 എംപി പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഫോണിനുണ്ട്. സെല്‍ഫിക്കും വീഡിയോ ചാറ്റിനുമായി 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ ഫോണിന്‍റെ മുന്‍വശത്തായി ക്രമീകരിച്ചിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഫോണിന്‍റെ സവിശേഷതയാണ്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എം.എ.എച്ച് ബാറ്ററിയാണ് നോക്കിയ ജി50നുള്ളത്. 220 ഗ്രാമാണ് ഫോണിന്‍റെ ഭാരം. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, NFC, USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.





199.99 ജി ബി പി (ഏകദേശം 20,100 രൂപ) ആണ് വില. മിഡ്‌നൈറ്റ് സൺ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. നിലവില്‍ യുകെയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നോക്കിയ ജി 50 അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Similar Posts