ആകാശത്ത് ഇനി ബൈക്കില്‍ പറക്കാം; ഹോവര്‍ ബൈക്ക് യാഥാര്‍ഥ്യമാകുന്നു
|കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് 300 കിലോഗ്രാമാണ് ഭാരം. പരമാവധി 100 കിലോയോളം ഭാരം വഹിക്കാൻ ഈ പറക്കും ബൈക്കിനാകും
ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയ ആൾ ബൈക്കിന് പുറത്ത് കയറി സ്റ്റാർട്ട് ചെയ്തു. ആക്‌സിലറേറ്റർ കൊടുത്ത ഉടനെ വാഹനം ആകാശത്തേക്ക് പറന്നുപൊങ്ങി. പറഞ്ഞുവരുന്നത് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഫ്‌ളൈയിംഗ് ബൈക്കുകളെ കുറിച്ചാണ്. ഒരു കാലത്ത് ഇത്തരം സിനിമകളിൽ മാത്രമായിരുന്ന ഫ്‌ളൈയിംഗ് ബൈക്കുകൾ യാഥാർഥ്യമാകാനൊരുങ്ങുന്നുവെന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.
ഡെൽവെയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർവിൻസ് എന്ന ഒരു ജാപ്പനീസ് സ്റ്റാർട് അപ് കമ്പനിയാണ് ഇത്തരമൊരു നൂതന ആശയം യാഥാർഥ്യമാക്കിയിരിക്കുന്നത്. എക്‌സ്ടുറിസ്‌മോ എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പ്രോട്ടോ ടൈപ്പ് കഴിഞ്ഞ വർഷമാണ് കമ്പനി അവതരിപ്പിച്ചത്. യു.എസിലെ ഡിട്രോയിറ്റിൽ നടന്ന നോർത്ത് അമേരിക്കൻ ഓട്ടോഷോയിലായിരുന്നു ആദ്യമായി വാഹനം അവതരിപ്പിച്ചത്.
ഇപ്പോഴിതാ ആ വാഹനം യാഥാർഥ്യമായിരിക്കുകയാണ്. ഇലക്ട്രിക് പവറിൽ പ്രവർത്തിക്കുന്ന ഇതിന് മണിക്കൂറിൽ 99 കിലോമീറ്റർ വേഗതയിൽ 30 മുതൽ 40 മിനിറ്റ് വരെ തുടർച്ചയായി പറക്കാൻ സാധിക്കും.
This is the world's first flying bike. The XTURISMO hoverbike is capable of flying for 40 minutes and can reach speeds of up to 62 mph pic.twitter.com/ZPZSHJsmZm
— Reuters (@Reuters) September 16, 2022
കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് 300 കിലോഗ്രാമാണ് ഭാരം. പരമാവധി 100 കിലോയോളം ഭാരം വഹിക്കാൻ ഈ പറക്കും ബൈക്കിനാകും.
അപകടങ്ങൾ ഒഴിവാക്കാനായി ബൈക്കിൽ 3ഡി കൺട്രോൾ സംവിധാനങ്ങൾ, എയർ റൂട്ട് ഡിസൈനുകൾ, മാപ്പിംഗ് കൺട്രോളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശത്ത് സഞ്ചരിക്കുമ്പോൾ എന്തെങ്കിലും തടസ്സങ്ങൾ മുന്നില്‍ പെട്ടാൽ അത് കണ്ടെത്തുന്നതിനുള്ള സെൻസറുകളും വാഹനത്തില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ ഓരോ ഡ്രൈവർമാർക്കും വാഹനത്തിന്റെ നിലവിലെ ഹെൽത്തും പൊസിഷനും മനസ്സിലാക്കുന്നതിനായി ഒരു ഡെഡിക്കേറ്റഡ് ആപ്ലിക്കേഷനും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 555,000 യു.എസ് ഡോളർ ഏകദേശം 45805620.75 ഇന്ത്യൻ രൂപക്കാണ് ഇപ്പോൾ വാഹനം വിൽപ്പനക്കെത്തിയിരിക്കുന്നത്