Tech
ഓപ്പോ ഫൈൻഡ് എൻ2 ഡിസംബറിൽ എത്തും; സൂചന നൽകി റിപ്പോർട്ടുകൾ
Tech

ഓപ്പോ ഫൈൻഡ് എൻ2 ഡിസംബറിൽ എത്തും; സൂചന നൽകി റിപ്പോർട്ടുകൾ

Web Desk
|
23 Nov 2022 1:32 PM GMT

പുറത്തിറങ്ങും മുൻപ് തന്നെ എൻ2വിന്റെ ഫീച്ചർ വിവരങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു

ജനപ്രിയ മോഡലായ ഓപ്പോ ഫൈൻഡ് എൻ ന്റെ പിൻഗാമിയാണ് ഓപ്പോ ഫൈൻഡ് എൻ2. പുറത്തിറങ്ങും മുൻപ് തന്ന എൻ2വിന്റെ ഫീച്ചർ വിവരങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു. ഫോൾഡബിൾ സ്മാർട്ട്‌ഫോണിന്റെ സ്ക്രീൻഷോട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 SoC വാഗ്‌ദാനം ചെയ്യുന്ന ഫോൺ 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് എത്തുക. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. PGT110 എന്ന മോഡൽ നമ്പറുള്ള ഫോണിന്റെ സ്ക്രീൻഷോട്ടാണ് പ്രചരിച്ചത്. എന്നാൽ, ഈ റിപ്പോർട്ടുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇപ്പോഴിതാ ഓപ്പോ ഫൈൻഡ് എൻ2, ഓപ്പോ ഫൈൻഡ് എൻ2 ഫ്‌ളിപ്പ് എന്നിവ ഡിസംബറിൽ അവതരിപ്പിക്കുമെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓപ്പോ ഇന്നോ ഡേയ് 2022 ഇവന്റിലാകും എൻ2 സീരീസ് അവതരിപ്പിക്കുകയെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഇന്നോ ഡേ 2022 ഇവന്റിൽ കമ്പനി പുതിയ ഇമേജിംഗ് സാങ്കേതികവിദ്യ വെളിപ്പെടുത്തിയേക്കുമെന്നും ടിപ്‌സ്റ്റർ സൂചന നൽകുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഇന്നോ ഡേ 2021 ഇവന്റിലാണ് ഓപ്പോ ഫൈൻഡ് എൻ സ്മാർട്ട്‌ഫോൺ കമ്പനി അവതരിപ്പിച്ചത്.

Similar Posts