Tech
കമ്പനികൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കും; മൊബൈൽ നിരക്കുകൾ വർധിക്കുമെന്ന് റിപ്പോർട്ട്
Tech

കമ്പനികൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കും; മൊബൈൽ നിരക്കുകൾ വർധിക്കുമെന്ന് റിപ്പോർട്ട്

Web Desk
|
25 May 2022 11:30 AM GMT

2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകളെ തങ്ങളുടെ സേവനദാതാക്കൾ ആക്കാനുള്ള നീക്കത്തിലാണ് എയർടെലും ജിയോയും

ഡൽഹി: ഇന്ത്യയിൽ സ്വകാര്യ ടെലികോം സേവനദാതാക്കൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകൾ 10 ശതമാനം മുതൽ 12 ശതമാനം വരെ വർധിപ്പിച്ചേക്കാനാണ് സാധ്യത.

താരിഫ് വർധനവ് നിലവിൽ വരുന്നതോടെ ഓരോ ഉപയോക്താവിൽ നിന്നും ഈടാക്കുന്ന ശരാശരി നിരക്ക് പത്ത് ശതമാനം കൂടി ഉയരുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഒക്ടോബറിലോ നവംബറിലോ താരിഫ് വർധനവ് ഉണ്ടായേക്കാം. ഭാരതി എയർടെൽ, ജിയോ, വി എന്നിവയുടെ എആർപിയു യഥാക്രമം 200, 185, 135 രൂപയായി ഉയർത്താനാണ് സാധ്യത.

2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകളെ തങ്ങളുടെ സേവനദാതാക്കൾ ആക്കാനുള്ള നീക്കത്തിലാണ് എയർടെലും ജിയോയും. രാജ്യത്തുടനീളം ശക്തമായ 4ജി നെറ്റ്വർക്കാണ് ഈ രണ്ട് ടെലികോം കമ്പനികൾക്കും ഉള്ളത്. എന്നാൽ വി ഇപ്പോഴും പ്രതിസന്ധിയിലാണ്. ഓരോ മാസവും വി യുടെ പ്രകടനം താഴെയാണെന്നാണ് റിപ്പോർട്ടുകൾ.

വരും വർഷങ്ങളിലും നിരക്ക് വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. താരിഫ് വർധനയുടെ കാര്യത്തിൽ വോഡഫോൺ ഐഡിയയും എയർടെല്ലിനെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജിയോ നിരക്ക് വർധനവിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.

summary : The private telecom operators in India might increase the prepaid tariffs by 10% to 12% by Diwali

Related Tags :
Similar Posts