നാല് ക്യാമറയും മികച്ച ബാറ്ററി കരുത്തുമായി റെഡ്മി നോട്ട് 10 ലൈറ്റ്
|ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസി ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്
ഷവോമി തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 10 സീരിസിൽ പുതിയ സ്മാർട്ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് എന്ന സ്മാര്‍ട്ട്ഫോണാണ് ഇന്ത്യന്‍ വിപണയിലെത്തിച്ചത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോയുടെ പൂർണ്ണമായും റീബാഡ്ജ് ചെയ്ത മോഡലാണ് റെഡ്മി നോട്ട് ലൈറ്റ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസി ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയാണ് വില 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില.
റെഡ്മി നോട്ട് 10 ലൈറ്റിന്‍റെ സവിശേഷതകള്‍
നാല് ക്യാമറകളാണ് പുതിയ ഫോണിനുള്ളത്. 48 മെഗാപിക്സലാണ് മെയിന്‍ ക്യാമറ. എഫ്/2.2 അപ്പേർച്ചറുള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറയും എഫ്/2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. മുൻവശത്തായി എഫ്/2.48 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും റെഡ്മിയുടെ പുതിയ മോഡലിനുണ്ട്.
18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള എംഎഎച്ചിന്‍റെ ബാറ്ററി കരുത്തുമായാണ് റെഡ്മിയുടെ വരവ്. കണക്റ്റിവിറ്റിക്കായി, ഫോണിന് 4G VoLTE, Wi-Fi 802.11ac, Bluetooth v5.0, GPS/A-GPS, NavIC, USB ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഫേസ് അൺലോക്കുമുണ്ട്. 209 ഗ്രാമാണ് ഫോണിന്‍റെ ഭാരം.
6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10 ലൈറ്റിനുള്ളത് ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ, റീഡിംഗ് മോഡ് 2.0, ടിയുവി റെയ്ൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ എന്നിവയുണ്ട്. അറോറ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഗ്ലേസിയർ വൈറ്റ്, ഇന്‍റര്‍സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോണ്‍ ലഭ്യമാണ്.
ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ.ഇൻ എന്നിവയിലൂടെ ഫോണ്‍ വാങ്ങാം. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റെഡ്മി പുതിയ മോഡല്‍ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,250 രൂപ ഇൻസ്റ്റന്‍റ് ഡിസ്കൌണ്ട് ലഭിക്കും.