സാംസങ് ഫോണുകൾ വാങ്ങാൻ ഇതാണ് നല്ല സമയം; ബ്ലാക്ക് ഫ്രൈഡേ സെയിൽ 24ന് തുടങ്ങും
|- നവംബർ 24 മുതൽ 28 വരെയാണ് വിൽപന നടക്കുക
വമ്പൻ ഓഫറുകളുമായി സാംസങ് ഇന്ത്യയുടെ ബ്ലാക്ക് ഫ്രൈഡേ സെയിൽ നവംബർ 24ന് ആരംഭിക്കും. സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല മറ്റ് ഉൽപന്നങ്ങൾക്കും മികച്ച ഓഫറാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി ബഡ്സ് 2 പ്രോ, ഗാലക്സി വാച്ച് 5 സീരീസ് എന്നിവക്ക് ആകർഷകമായ ഡിസ്കൗണ്ടുകളാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിൽ കാത്തിരിക്കുന്നത്. ടാബ്ലെറ്റുകൾ, സ്മാർട്ട് ടിവികൾ, ആക്സസറികൾ എന്നിവക്ക് ഇഎംഐ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നവംബർ 24 മുതൽ 28 വരെയാണ് വിൽപന നടക്കുക. വിൽപ്പനയ്ക്ക് മുന്നോടിയായി ചില ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകൾ കമ്പനി ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, എസ്ബിഐ ബാങ്ക് ഉപയോക്താക്കൾക്ക് കൂടുതൽ കിഴിവുകൾ ലഭിക്കും. ഈ ബാങ്കുകളുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ചോ ഇഎംഐ ഇടപാടുകൾ മുഖേനയോ സാധനങ്ങൾ വാങ്ങുന്നവർക്ക് അധിക ക്യാഷ്ബാക്കും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സാംസങ്ങിന്റെ പ്രീമിയം ഗാലക്സി എസ് 22 സീരീസാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിലെ പ്രധാന ആകർഷണം. ഗാലക്സി S22, ഗാലക്സി S22+, ഗാലക്സി S22 അൾട്രാ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. നിലവിൽ 60,000 രൂപ മുതലാണ് ഗാലക്സി എസ്22വിന്റെ വില വരുന്നത്. ലോഞ്ച് ചെയ്യുമ്പോൾ 72,999 രൂപയായിരുന്നു ഇതിന്റെ വില. കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്.
ഗാലക്സി Z ഫോൾഡ് 4 ബ്ലാക്ക് ഫ്രൈഡേ ദിവസങ്ങളിൽ 80,999 രൂപക്ക് ലഭ്യമാകും (ബാങ്ക് ഓഫറുകൾ ഉൾപ്പടെ). നിലവിൽ 89,999 രൂപയാണ് Z ഫോൾഡ് 4ന്റെ വില. കൂടാതെ, 69,999 വിലയുള്ള പഴയ ഗാലക്സി Z Flip 3, 67,999 രൂപക്ക് സ്വന്തമാക്കാം. ഗാലക്സി ഇസഡ് ഫോൾഡ് 4 (12GB RAM + 256GB സ്റ്റോറേജ്) 1,44,999 രൂപക്ക് ലഭ്യമാകും. ബാങ്ക് ഓഫറുകളും അവയുടെ ഡിസ്കൗണ്ടുകളും ഇതിന് പുറമേ ലഭിക്കും.
ഇവ കൂടാതെ, സാംസങ്ങിന്റെ 65 ഇഞ്ച് ഫ്രെയിം QLED അൾട്രാ എച്ച്ഡി സ്മാർട്ട് ടിവി, ഗാലക്സി S20 FE 5G, ഗാലക്സി Z Flip 4 Bespoke Edition, ഗാലക്സി M13, ഗാലക്സി M33 5G,ഗാലക്സി ab A8 (Wi-Fi), ടാബ് S26 Lite (20-Wi) Fi) എന്നിവയും വമ്പിച്ച ഓഫറുകളിൽ ലഭ്യമാകും.