Tech
എസ് പെൻ സവിശേഷതയുമായി ഗ്യാലക്സി 22 സീരിസ് ഉടൻ വിപണിയിൽ; അറിയാം മറ്റു ഫീച്ചറുകൾ
Tech

എസ് പെൻ സവിശേഷതയുമായി ഗ്യാലക്സി 22 സീരിസ് ഉടൻ വിപണിയിൽ; അറിയാം മറ്റു ഫീച്ചറുകൾ

Web Desk
|
26 Sep 2021 3:47 AM GMT

മൂന്ന് ക്യാമറ യൂണിറ്റുകളാണ് ഫോണിന്റെ പുറകു വശത്തു ക്രമീകരിച്ചിരിക്കുന്നത്

ഐഫോൺ 13 ന്റെ വരവിനു പിന്നാലെ സാംസങ് ഗ്യാലക്സി 22 സീരസ് ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്ന് സൂചന. ടെക് ലോകം കാത്തിരിക്കുന്ന സാംസങിന്റെ പുതിയ 22 സീരിസിന്റെ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ നോക്കാം.


6.8 ഇഞ്ചിന്റെ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക. കൂടാതെ ക്വാഡ് ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ടാകും. എസ് പെൻ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഗ്യാലക്സി 22 സീരിസിന്‍റെ എറ്റവും പ്രധാന സവിശേഷത. സ്ക്രീനിനു മുകളിലായി ഒരു പഞ്ച് ഹോൾ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.


മൂന്ന് ക്യാമറ യൂണിറ്റുകളാണ് ഫോണിന്റെ പുറകു വശത്തു ക്രമീകരിച്ചിരിക്കുന്നത്. 50 മെഗാ പിക്സലിന്റെ ഒരു ക്യാമറയും 12 മെഗാ പിക്സലിന്റെ രണ്ടു ക്യാമറകളും പുറകു വശത്തുണ്ടാകും. കൂടാതെ, 16 മെഗാ പിക്സലിന്റെ ഒരു സെൽഫി ക്യാമറയും ഫോണിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

4500 എംഎച്ചിന്റെ ഒരു പവർഫുൾ ബാറ്ററിയായിരിക്കും 22 സീരിസിനുണ്ടാവുക. എന്നാൽ പുറത്തിറക്കുന്ന കളർ കോമ്പിനേഷനുകളെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. 85000 രൂപയോളം ഫോണിനു വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവർ കീ ഫോണിന്റെ വലതുവശത്താകാനാണ് സൂചന. ഹെഡ് ഫോൺ ജാക്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ

Similar Posts