Tech
സാംസങ്​ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്​ഡ്​
Tech

സാംസങ്​ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്​ഡ്​

Web Desk
|
10 July 2021 4:55 PM GMT

നെറ്റ്​വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന

ടെക്​ ഭീമൻ സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ റെയ്ഡ്​​ നടത്തി. നെറ്റ്​വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഡൽഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിൽ തിരച്ചിൽ നടത്തിയതെന്ന്​ എക്കണോമിക്​ ടൈംസ് റിപ്പോർട്ട് ചെയ്തു.

സാംസങ് നൽകിയ ഇറക്കുമതിയുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണെന്നാണ്​​ റിപ്പോർട്ട്. കമ്പനി കസ്റ്റംസ് തീരുവയിൽ വെട്ടിപ്പ്​ നടത്തിയിട്ടുണ്ടോ എന്ന്​ പരിശോധിക്കാനായി അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചേക്കും. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സാംസങ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്ത്​ റിലയൻസ്​ ജിയോ ഇൻഫോകോമിന് മാത്രമായി 4ജി ഉപകരണങ്ങൾ നൽകുന്ന കമ്പനിയാണ്​ സാംസങ്​. വ്യാപ്​തിയെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ 4ജി ഉപകരണ ദാതാവ്​ കൂടിയാണ്​ കൊറിയൻ കമ്പനിയായ സാസങ്.

Related Tags :
Similar Posts