ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിങ്ങൾക്ക് ശല്യമാകുന്നുണ്ടോ...? എങ്കിൽ പരിഹാരമുണ്ട്
|വാട്സ് ആപ്പ് സെറ്റിങ്സുകളെ കുറിച്ച് ഒന്ന് മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ്. പലരും വ്യത്യസ്ത ഗ്രൂപ്പുകളിൽ അംഗമായിരിക്കും. അവയിൽ ഫ്രണ്ട്സ് ഗ്രൂപ്പുകളും ഫാമിലി ഗ്രൂപ്പുകളും ഒഴിവ് സമയങ്ങളിൽ നമ്മുടെ നേരംപോക്കാവാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഗ്രൂപ്പുകളിലെ മെസേജുകൾ ബുദ്ധിമുട്ടുണ്ടാക്കാറില്ലെ...കൂടാതെ പരിചയമില്ലാത്ത ആളുകളുള്ള ഗ്രുപ്പുകളിൽ നിങ്ങൾ ആഡ് ചെയ്യപ്പെടാറില്ലെ.... എങ്കിൽ ഇനി വിഷമിക്കേണ്ട ഇതിനെല്ലാം പരിഹാരമുണ്ട്. വാട്സ് ആപ്പ് സെറ്റിങ്സുകളെ കുറിച്ച് ഒന്ന് മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും.
ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടാതിരിക്കാനുള്ള മാർഗമിതാണ് ;
വാട്സ് ആപ്പ് settings തെരഞ്ഞെടുക്കുക. ശേഷം Account ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന പേജിൽ നിന്ന് Privacy ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ Group ഓപ്ഷൻ കാണാം. അതിൽ താഴെയുള്ള മൂന്ന് ഓപ്ഷനുകൾ ഉണ്ടാകും.
1. Everyone
2. My contacts
3. My contacts except
ഇതിൽ Everyone തെരഞ്ഞെടുത്താൽ നിങ്ങളെ നിങ്ങളുടെ സമ്മതമില്ലാതെ ഏത് ഗ്രൂപ്പിലും അംഗമാക്കാം. My contacts ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കു മാത്രമെ നിങ്ങളെ ഗ്രുപ്പുകളിൽ ചേർക്കാൻ കഴിയൂ. ഇവയെ കൂടാതെ മൂന്നാമതായി മറ്റൊരു ഓപ്ഷനുണ്ട് My contacts except . ഈ ഓപ്ഷൻ തെരഞ്ഞെടുത്താൽ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള നിങ്ങൾക്ക് താൽപര്യമില്ലാത്ത വ്യക്തികളെ ഒഴിവാക്കി സെറ്റിങ് ക്രമീകരിക്കാൻ സാധിക്കും. അവർക്ക് ഒരിക്കലും നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയില്ല.
Settings -Account - Privacy - Group
തുടർച്ചയായി ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾ ബുദ്ധിമുട്ടായാൽ ഗ്രൂപ്പ് Mute ചെയ്യാനുള്ള ഓപ്ഷനും വാട്സ് ആപ്പിലുണ്ട്.