Tech
Tech
മുഴുനീള മ്യൂസിക്ക് വീഡിയോകളുമായി സ്‌പോട്ടിഫൈ
|1 July 2023 3:15 AM GMT
നിലവിൽ മ്യൂസിക്ക് ട്രാക്കിനൊപ്പം ലൂപ്പ് ജിഫുകൾ അപ്‌ലോഡ് ചെയ്യാനുള്ള ഫീച്ചർ ക്രിയേറ്റേഴ്സിന് സ്‌പോട്ടിഫൈ നൽകുന്നുണ്ട്
മുഴുനീള മ്യൂസിക്ക് വീഡിയോകൾ ആപ്പുകളിൽ ലഭ്യമാക്കാനൊരുങ്ങി സ്‌പോട്ടിഫൈ. ഇത് യൂട്യൂബ്, ടിക് ടോക്ക് എന്നീ പ്ലാറ്റ്‌ഫോമുകളുമായുള്ള മത്സരത്തിന് സ്‌പോട്ടിഫൈയെ സഹായിക്കും എന്നാണ് വിദഗ്ധാഭിപ്രായം
എന്നാൽ ഇക്കാര്യത്തിൽ സ്‌പോട്ടിഫൈ പ്രതികരിച്ചിട്ടില്ല. നിലവിൽ മ്യൂസിക്ക് ട്രാക്കിനൊപ്പം ലൂപ്പ് ജിഫുകൾ അപ്‌ലോഡ് ചെയ്യാനുള്ള ഫീച്ചർ ക്രിയേറ്റേഴ്സിന് സ്‌പോട്ടിഫൈ നൽകുന്നുണ്ട്. സ്‌പോട്ടിഫൈയിൽ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം വീഡിയോ-പോഡ്കാസ്റ്റുകൾ ലഭ്യമാണ്.
ഇതിലൂടെ യൂട്യൂബിലെയും ടിക് ടോക്കിലെയും Gen Z കേൾവിക്കാരെ ആകർഷിക്കാനാണ് സ്പോട്ടിഫൈ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ യൂട്യൂബിന്റെ മ്യൂസിക്ക് സർവീസായ 'യൂട്യൂബ് മ്യൂസിക്കിൽ' മ്യൂസിക്ക് വീഡിയോകൾ ലഭ്യമാണ്.