Tech
വെറുപ്പിന്റെ കുപ്പത്തൊട്ടി; ഇനി ട്വിറ്ററിലേക്കില്ലെന്ന് സൂപ്പർ മോഡൽ ജിജി ഹഡിഡ്
Tech

'വെറുപ്പിന്റെ കുപ്പത്തൊട്ടി'; ഇനി ട്വിറ്ററിലേക്കില്ലെന്ന് സൂപ്പർ മോഡൽ ജിജി ഹഡിഡ്

Web Desk
|
8 Nov 2022 8:06 AM GMT

ട്വിറ്ററിൽ 76 മില്യണ്‍ ഫോളോവേഴ്‌സാണ് ഇവർക്കുണ്ടായിരുന്നത്

ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയതിന് പിന്നാലെ ഉപയോക്താക്കൾ കൂട്ടത്തോടെ ട്വിറ്റർ വിടുകയാണ്. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലും പുതിയ പരിഷ്‌കാരങ്ങളുമെല്ലാം ഇലോൺ മസ്‌ക് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വൻ സെലിബ്രിറ്റികളടക്കം ട്വിറ്റർ ഒഴിവാക്കിയതായി പ്രഖ്യാപിക്കുന്നത്.

സുരക്ഷിതമല്ലാത്ത സ്ഥലമല്ലാത്തതിനാൽ താൻ ട്വിറ്റർ ഉപേക്ഷിക്കുന്നതായി സൂപ്പർ മോഡൽ ജിജി ഹഡിഡ് പ്രഖ്യാപിച്ചു.27-കാരിയായ ജിജി ഹഡിഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിൽ 76 ദശലക്ഷം ഫോളോവേഴ്‌സാണ് ഇവർക്കുണ്ടായിരുന്നത്. വെറുപ്പിന്റെ കുപ്പത്തൊട്ടി എന്നാണ് അവർ ട്വിറ്ററിനെ വിശേഷിപ്പിച്ചത്.

'ഇത് വെറുപ്പിന്റെയും മർക്കടമുഷ്ടിയുടെയും കുപ്പത്തൊട്ടിയായി മാറുകയാണ്, ഇതിന്റെ ഒരു ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം,ഒരു ദശാബ്ദക്കാലം തന്നോട് സംവദിച്ച ആരാധകരോട് ഈ തീരുമാനത്തിൽ ക്ഷമാപണവും നടത്തി. 'ഇത് ആർക്കും സുരക്ഷിതമായ സ്ഥലമല്ല. അല്ലെങ്കിൽ ഗുണത്തേക്കാൾ ദോഷം ചെയ്യുന്ന ഒരു സോഷ്യൽ പ്ലാറ്റ്ഫോമിൽ തുടരാനാവില്ല,'' അവർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 25ന് 44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. സാമ്പത്തിക ഭാരം കുറക്കുന്നതിൻറെ ഭാഗമായി ട്വിറ്ററിലെ 3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്‌കിന്റെ തീരുമാനം. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് ട്വിറ്റർ ഭരണം തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു.

Similar Posts