ത്രെഡ്സില്‍ ആളില്ല; സക്കര്‍ ബര്‍ഗിനെ ട്രോളി ഇലോണ്‍ മസ്ക്
|'അദ്ദേഹം തന്റെ പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്' എന്നായിരുന്നു മസികിന്റെ ട്വീറ്റ്
അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ഒന്നാണ് ത്രെഡ്‌സ് ആപ്പ്. ട്വിറ്റിറിന് പകരക്കാരനായി മെറ്റാ അവതരിപ്പിച്ച ത്രെഡ്‌സിന് വലിയ തോതിലുള്ള യൂസർമാരെയാണ് ആദ്യ ദിവസങ്ങളിൽ തന്നെ നേടാനായത്. വേഗത്തിൽ 100 മില്യൺ യൂസർമാരെ നേടുന്ന ആദ്യ സോഷ്യൽ മീഡിയ ആപ്പായി ത്രെഡ്‌സ് മാറി. ഇൻസ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള ട്രിക്കായിരുന്നു ത്രെഡ്‌സിലേക്ക് ആളുകളെ കൂട്ടമായി എത്തിക്കാൻ കാരണം.
എന്നാൽ തുടക്കത്തിലുള്ള ജനപ്രവാഹം ഇപ്പോൾ ത്രെഡ്‌സിലേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ത്രെഡ്‌സിൽ സമയം ചിലവിടാൻ ആദ്യമുണ്ടായിരുന്ന ആവേശം ഇപ്പോൾ പലർക്കുമില്ലെന്നാണ് കണക്കുകൾ പറയുന്നത്. ഇൻസ്റ്റാഗ്രാം പോലെ ആളുകളെ അധിക സമയം പിടിച്ചിരുത്താൻ മൈക്രോ ബ്ലോഗിംഗ് ആപ്പായ ത്രെഡ്‌സിനാകുന്നില്ല. കുറഞ്ഞ ഫീച്ചറുകളും അതിനുള്ള പ്രധാന കാരണമാണ്. അതേസമയം, സാക്ഷാൽ മാർക് സക്കർബർഗിനും ത്രെഡ്‌സിനോട് താൽപര്യം കുറഞ്ഞോ എന്നാണ് ഇപ്പോൾ ട്വിറ്ററാട്ടികൾ ചോദിക്കുന്നത്.
It has now been 6 days since the CEO of that other app has made a post. Did he give up on it already? pic.twitter.com/JIX07l5kD7
— greg (@greg16676935420) July 16, 2023
ഇലോൺ മസ്‌കും സക്കർബർഗിനെ വിമർശിച്ച് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. 'മെറ്റാ' സി.ഇ.ഒ മാർക്ക് സക്കർബർഗ് ആറ് ദിവസമായി ത്രെഡ്‌സിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ലെന്ന് ഒരു ട്വീറ്റ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് മസ്‌ക് ട്വീറ്റുമായി എത്തിയത്. 'അദ്ദേഹം (സക്കർബർഗ്) തന്റെ പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്' എന്നായിരുന്നു മസികിന്റെ ട്വീറ്റ്.
He doesn’t seem to care about his new product
— Elon Musk (@elonmusk) July 16, 2023