Tech
The web version of Threads is reportedly coming this week
Tech

ത്രഡ്‌സിന്റെ വെബ് വേർഷൻ ഈ ആഴ്ച എത്തിയേക്കുമെന്ന് റിപ്പോർട്ട്

Web Desk
|
21 Aug 2023 4:00 PM GMT

ത്രഡ്‌സിന്റെ ലോഞ്ചിന് ശേഷം വെബ് വേർഷനില്ലാത്തത് ഉപഭോക്താക്കളിൽ നിരാശയുണ്ടാക്കിയിരുന്നു

സാൻഫ്രാൻസിസ്‌കോ: ത്രഡ്‌സിന്റെ വെബ് വേർഷൻ മെറ്റ ഈ ആഴ്ച റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ത്രഡ്‌സിന്റെ ലോഞ്ചിന് ശേഷം വെബ് വേർഷനില്ലാത്തത് ഉപഭോക്താക്കളിൽ നിരാശയുണ്ടാക്കിയിരുന്നു. കമ്പനി വെബ് വേർഷൻ പുറത്തിറക്കുന്നുണ്ടെന്ന് മാർക്ക് സക്കർബർഗ് ഈ മാസം ആദ്യത്തിൽ പറഞ്ഞിരുന്നു.

കമ്പനികൾ, ബ്രാൻഡുകൾ, പരസ്യക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരെയാണ് പ്രധാനമായും വെബ് വേർഷനില്ലാത്തത് വിശമത്തിലാക്കിയത്. ഈ ഫീച്ചർ എന്ന് ലോഞ്ച് ചെയ്യുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്തുതന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരി പറയുന്നത്.

കഴിഞ്ഞ ജുലൈ അഞ്ചിന് മെറ്റ ത്രഡ്‌സ് പുറത്തിറക്കി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ നുറു മില്ല്യൺ ഉപഭോക്താക്കളെ സ്വന്തമാക്കിയിരുന്നു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ പ്രതിദിന ആക്ടീവ് ഉപഭോക്താക്കൾ 49.3 ദശലക്ഷത്തിൽ നിന്ന് 10.3 ദശലക്ഷമായി കുറയുകയായിരുന്നു.

അതേസമയം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് ത്രഡ്‌സ്. അടുത്തിടെ അക്കൗണ്ടുകൾക്ക് പോസ്റ്റ് നോട്ടിഫിക്കേഷൻ സംവിധാനം മെറ്റ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ക്രൊണോളജിക്കൽ ഓഡറിൽ പോസ്റ്റുകൾ കാണാൻ സാധിക്കും. ഒരു പ്രത്യേക പോസ്റ്റുകൾ മാത്രം സെർച്ച് ചെയത് കണ്ടുപിടിക്കാനുള്ള സംവിധാനം ഇതിനോടനുബന്ധിച്ച് പുറത്തിറക്കാനൊരുങ്ങുകയാണ് ത്രഡ്‌സ്.

ഇൻസ്റ്റഗ്രാം ഡിഎമ്മുകളിൽ പോസ്റ്റുകൾ നേരിട്ട് പങ്കിടൽ, ഫോട്ടോകൾക്കും വീഡിയോകൾക്കുമ ഇഷ്ടാനുസൃതമായി അൾട്ട്-ടെക്‌സ്റ്റ് നല്കാനുള്ള സംവിധാനം, ഒരാളുടെ അക്കൗണ്ട് ടാഗ് ചെയ്യാനുള്ള മെൻഷൻ ബട്ടൺ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ത്രഡ്‌സ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയത്.

Similar Posts