Tech
ഇതില്‍ ഏതെങ്കിലും നിങ്ങളുടെ പാസ്‌വേഡാണോ?  സൂക്ഷിക്കണം
Tech

ഇതില്‍ ഏതെങ്കിലും നിങ്ങളുടെ പാസ്‌വേഡാണോ? സൂക്ഷിക്കണം

Web Desk
|
7 Feb 2022 11:54 AM GMT

പാസ്‌വേഡുകള്‍ അതീവ രഹസ്യമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ അങ്ങനെയല്ല. പല പാസ്‌വേഡുകളും സൈബർ ക്രിമിനലുകൾക്കും ഹാക്കർമാർക്കും എളുപ്പം ഹാക്ക് ചെയ്യാന്‍ പറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം

മൊബൈല്‍ ഫോണ്‍, ഇ- മെയിൽ, സമൂഹമാധ്യമ പേജുകൾ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന പാസ്‌വേഡുകളായിരിക്കും നമ്മള്‍ ഉപയോഗിക്കുക. പാസ്‌വേഡുകള്‍ അതീവ രഹസ്യമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ അങ്ങനെയല്ല. പല പാസ്‌വേഡുകളും സൈബർ ക്രിമിനലുകൾക്കും ഹാക്കർമാർക്കും എളുപ്പം ഹാക്ക് ചെയ്യാന്‍ പറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ നോർഡ്പാസ് എല്ലാ വർഷവും 200 പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാറുണ്ട്. ഹാക്കർമാർക്ക് നിമിഷ നേരം കൊണ്ട് ഹാക്ക് ചെയ്യാൻ പറ്റുന്ന പാസ്‌വേഡുകളാണ് ഈ പട്ടികയിലുള്ളത്. വാസ്തവത്തിൽ പലതും സെക്കൻഡുകൾക്കുള്ളിൽ ഹാക്ക് ചെയ്യാന്‍ കഴിയുന്നു. ഒരു പാസ്‌വേഡ് എത്ര തവണ ഉപയോഗിച്ചുവെന്നും അത് ഹാക്ക് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്നും ലിസ്റ്റ് വിശദമാക്കുന്നു.

പുതിയ പട്ടികയിൽ ധാരാളം പേരുകൾ പാസ്‌വേഡുകളായി ഉണ്ട്. അവയിൽ പലതും ഇന്ത്യൻ പേരുകളാണ്. ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ പാസ്‌വേഡായി ഉപയോഗിക്കുന്ന പേരുകളാണ് ഈ പേരുകളിൽ ഉള്ളത്. ഇതില്‍ ഏതെങ്കിലും നിങ്ങളുടെ പാസ്‌വേഡായി ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ മാറ്റിക്കോളു..

Aditya, Ashish, Anjali, Archana, Anuradha, Deepak, Dinesh, Ganesh, Gaurav, Gayatri, Hanuman, Hari Om, Harsh, Krishna, Khushi, Kartiki, Lakshmi, Sundar, Manisha, Manisha, Mahesh, Naveen, Nikhil, Priyanka, Prakash, Poonam, Prashant, Prasad, Pankaj, Pradeep, Praveen, Rashmi, Rahul, Rajkumar, Rakesh, Ramesh, Rajesh, Sai Ram, Sachin, Sanjay, Sandeep, Mashuk, Suresh, Santosh, Simran, Sandhya, Dhupdar, Jhankaar, Vishal

Similar Posts