ത്രഡ്‌സിന്റെ 50 ശതമാനത്തിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു; സമ്മതിച്ച് സക്കർ ബർഗ്
|ലോഞ്ച് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോൾ തന്നെ ത്രഡ്‌സ് 100 മില്ല്യണിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു
ട്വിറ്ററിന് വെല്ലുവിളിയുയർത്തി മെറ്റ പുറത്തിറക്കിയ ത്രഡ്‌സ് ലോഞ്ച് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോൾ തന്നെ 100 മില്ല്യണിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ത്രഡ്‌സിന്റെ 50 ശതമാനത്തിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മാർക്ക് സക്കർബർഗ് സമ്മതിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അതേസമയം ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് സാധാരണമാണെന്നും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതോടെ ഉപയോക്താക്കളെ നിലനിർത്താൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും സക്കർ ബർഗ് പറഞ്ഞു.
മെറ്റയുടെ ലോഞ്ചിങ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ദിവസേനയുള്ള ഉപയോക്താക്കളുടെ സന്ദർശനം 49 മില്ല്യണിൽ നിന്ന് 23.6 മില്ലണിലേക്ക് കുറഞ്ഞതായി ഓൺലൈൻ ട്രാഫിക് സേവനം നൽകുന്ന സിമിലർ വെബ് നേരത്തെ പുറത്തുവിട്ടിരുന്നു. ട്വിറ്ററിലെ കാഴ്ചക്കാരുടെ എണ്ണത്തിന്റെ 22 ശതമാനം മാത്രമാണ് ത്രഡ്‌സിലെ കാഴ്ച്ചക്കാരെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.